Accidental Death | എടക്കാട് പൊലീസ് സ്റ്റേഷന് സമീപം ബസിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
Dec 20, 2023, 10:00 IST
തലശ്ശേരി: (KVARTHA) എടക്കാട് പൊലീസ് സ്റ്റേഷന് സമീപം ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഐ സി ഐ സി ഐ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. മാഹി പള്ളൂര്‍ സദേശി പുതിയ പറമ്പത്ത് ഹൗസില്‍ ശ്രീലേഷ് (31) ആണ് മരിച്ചത്. ചൊവ്വാഴ്ച (19.12.2023) രാവിലെ 8.45 നാണ് അപകടം.
പള്ളൂരിലെ വീട്ടില്‍ നിന്നും കണ്ണൂരിലെ ബാങ്കിലേക്ക് വരുമ്പോഴാണ് അപകടം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ശ്രീലേഷ് സഞ്ചരിച്ച ബൈകിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീലേഷിനെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഹരിറാം ബസാണ് അപകടമുണ്ടാക്കിയത്. പള്ളൂര്‍ സ്വദേശിനി അതുല്യയാണ് ഭാര്യ. കഴിഞ്ഞ ഡിസംബര്‍ 11ന് ആയിരുന്നു ഇവരുടെ വിവാഹം. പുല്ലമ്പിലിലെ മംഗളം പപ്പന് എന്ന എം പത്മനാഭന് - പി തങ്കമണി ദമ്പതികളുടെ മകനാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.