Jailed | തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

 


തലശേരി: (www.kvartha.com) പാനൂര്‍ മേഖലയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ നാല് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. വിളക്കോട്ടൂരിലെ കുനിയില്‍ രാജീവന്‍ (38), പൊയിലൂരിലെ രമേശന്‍ (40), വിളക്കോട്ടൂരിലെ രാജേഷ് (36), സെന്‍ട്രല്‍ പൊയിലൂരിലെ പ്രമോദ് (34) എന്നിവരെയാണ് തലശേരി പ്രിന്‍സിപല്‍ അസി. സെഷന്‍സ് കോടതി ജഡ്ജി കെ ബി വീണ ശിക്ഷിച്ചത്.
        
Jailed | തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

ഒന്നാംപ്രതി രാജീവന് ആറുവര്‍ഷവും രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികള്‍ക്ക് ഭവന ഭേദനം ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം എട്ടുവര്‍ഷം വീതവുമാണ് തടവു ശിക്ഷ. വീട്ടില്‍ അതിക്രമിച്ചു കയറിയതിനും വധശ്രമത്തിനുമായി മൊത്തം 32 ലക്ഷം രൂപ പ്രതികള്‍ പിഴ നല്‍കണം.
       
സിപിഎം പ്രവര്‍ത്തകനായ തൃപങ്ങോട്ടൂരിലെ കല്ലിന്റവിട കെ ജ്യോതി രാജിനെ (36) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 2008 മാര്‍ച് ആറിന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ദേഹമാസകലം വെട്ടിപ്പരുക്കേല്‍പ്പിച്ചെന്നായിരുന്നു കേസ്.

ഗുരുതരമായി പരുക്കേറ്റ് ഏഴര മാസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജ്യോതി രാജ്. പൊനൂര്‍ പൊലീസായിരുന്നു കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. 19 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ സി കെ രാമചന്ദ്രന്‍ ഹാജരായി.

Keywords: Thalassery: BJP-RSS workers jailed and fined for attempting to kill CPM worker, Thalassery, News, Politics, Murder Attempt, Court, Jail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia