Clean Chit | തലശേരിയില്‍ ദമ്പതികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയെന്ന കേസ്; ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശിയുള്ള വകുപ്പുതല അന്വേഷണ റിപോര്‍ടിലെ പരാമര്‍ശങ്ങള്‍ പുറത്ത്

 



കണ്ണൂര്‍: (www.kvartha.com) രാത്രിയില്‍ പ്രകൃതി സൗന്ദര്യമാസ്വദിക്കാന്‍ തലശേരിയിലെ കടല്‍തീരത്തെത്തിയ ദമ്പതികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയെന്ന കേസില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി  വകുപ്പുതല അന്വേഷണ റിപോര്‍ടെന്ന് സൂചന.

തലശേരി എസ് ഐ മനുവിനും സിവില്‍ പൊലീസ് ഓഫിസര്‍ കെ പി പ്രജീഷിനും പരിക്കേറ്റതായി അന്വേഷണ റിപോര്‍ട്. എസ് ഐ മനുവിന് വലത് കവിളിലും ഇടതുകൈയിലും സി പി ഒ പ്രജീഷിന് വലതു- ഇടതു കൈകള്‍ക്കുമാണ് ചതവുള്ളത്. 

പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയ  മേഘയുടെ ഭര്‍ത്താവ് പ്രത്യൂഷ് വാക്കേറ്റത്തിനിടെയില്‍ തങ്ങളെ ഹെല്‍മെറ്റുകൊണ്ട് മര്‍ദിച്ചുവെന്നാണ് പൊലീസ് മൊഴി നല്‍കിയിട്ടുളളത്. തലശേരി എ എസ് പി വിഷ്ണു പ്രസാദാണ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയത്. എ എസ് പിക്ക് മുന്‍പിലാണ് എസ് ഐയും സിപിഒയും കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. സംഭവത്തെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പി നടത്തിയ അന്വേഷണത്തിലും ഇതിന് സമാനമായ പരാമര്‍ശങ്ങള്‍ തന്നെയാണുള്ളത്. 

കതിരൂര്‍ പഞ്ചായത്തിലെ എരുവട്ടി പെനാങ്കിമെട്ട വിശ്വം വീട്ടില്‍ മേഘ വിശ്വനാഥന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കണ്ണൂര്‍ സിറ്റി പൊലീസ് കമിഷനര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷനര്‍ ആര്‍ ഇളങ്കോ അന്വേഷണത്തിന് ഉത്തരവിട്ടത്. 

അക്രമത്തില്‍ മേഘയുടെ ഭര്‍ത്താവ് പാലയാട് മേലൂര്‍ സ്വദേശി പ്രത്യൂഷിന് ഗുരുതരമായി പരുക്കേറ്റതായുള്ള മെഡികല്‍ റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് സമാനമായി തലശേരി എസ് ഐ മനുവിനും മറ്റൊരു പൊലീസുകാരനും പ്രത്യൂഷിന്റെ ഹെല്‍മെറ്റ് കൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റുവെന്നും റിപോര്‍ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

Clean Chit | തലശേരിയില്‍ ദമ്പതികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയെന്ന കേസ്; ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശിയുള്ള വകുപ്പുതല അന്വേഷണ റിപോര്‍ടിലെ പരാമര്‍ശങ്ങള്‍ പുറത്ത്


പൊലീസ് നടത്തിയ രണ്ട് അന്വേഷണ റിപോര്‍ടുകളും കണ്ണൂര്‍ സിറ്റി പൊലീസ് കമിഷനര്‍ക്ക് സമര്‍പിക്കുമെന്നാണ് വിവരം. വാക്കേറ്റത്തിനിടയില്‍ എസ് ഐ മനുവിന്റെ വലതുകവിളിലും ഇടതു കൈത്തണ്ടയില്‍ ഹെല്‍മെറ്റുകൊണ്ടുളള അടിയേറ്റ് ചതവ് സംഭവിച്ചിട്ടുണ്ട്. മറ്റൊരു പൊലീസുകാരനും ഇതു തടയുന്നതിനിടെയില്‍ പരിക്കേറ്റു. എന്നാല്‍ ഇതിനെക്കാള്‍ ഗുരുതരമാണ് പ്രത്യൂഷിന്റെ പരുക്കെന്നാണ് മെഡികല്‍ റിപോര്‍ട്. 

തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് ഇയാളെ പരിശോധിച്ച് പരിക്കിന്റെ റിപോര്‍ട് നല്‍കിയിട്ടുളളത്. കഴിഞ്ഞ അഞ്ചാം തീയ്യതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേ സമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവാവിന്റെ ജാമ്യഹര്‍ജി തലശേരി കോടതി ഉടന്‍ പരിഗണിക്കും.

Keywords:  News,Kerala,State,Kannur,Allegation,Case,Police,Report,Complaint,CM,Chief Minister,Pinarayi-Vijayan, Thalassery couple attack case: Police investigation report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia