Thalassery Court | ജഡ്ജിനും അഭിഭാഷകര്‍ക്കും കൂട്ട പനിബാധ: തലശേരിയില്‍ കോടതി അടച്ചു
Nov 2, 2023, 09:29 IST
കണ്ണൂര്‍: (KVARTHA) ജഡ്ജിനും അഭിഭാഷകര്‍ക്കും കൂട്ട പനിബാധ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശേരിയില്‍ കോടതിയിലെ മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അഡീഷണല്‍ ജില്ലാ കോടതി രണ്ടും മൂന്നും പ്രിന്‍സിപല്‍ സബ് കോടതിയും വെള്ളിയാഴ്ച (03.10.2023) വരെ പ്രവര്‍ത്തിക്കേണ്ടെന്ന് തീരുമാനിച്ചത്.
കോടതിയിലെത്തിയ അന്‍പതോളം പേര്‍ക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൂട്ട പനി ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പില്‍ നിന്നുള്ള മെഡികല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളില്‍ വന്നവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ജഡ്ജിനും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി.
അലര്‍ജിക്ക് സമാനമായ ലക്ഷണങ്ങളാണ് പലരിലും കണ്ടത്. ഒരു ജഡ്ജ് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായവരുടെ രക്ത സാംപിളും സ്രവവും ശേഖരിച്ച മെഡകല്‍ സംഘം ഇവ ആലപ്പുഴയിലെ റീജ്യനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്ക് പരിശോധനക്ക് അയച്ചു. തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങള്‍ കാരണമാണോ ആരോഗ്യപ്രശ്‌നങ്ങളെന്നാണ് സംശയം.
Keywords: News, Kerala, Thalassery, Court, Court Closed, Fever, Health, Medical Team, Hospital, Treatment, Thalassery court closed for two days after fever spread.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.