Bail plea | തലശേരിയിലെ ഇരട്ടക്കൊലപാതകം: 3 പ്രതികളുടെ ജാമ്യഹരജി കോടതി തളളി
Dec 23, 2022, 20:31 IST
തലശേരി: (www.kvartha.com) മയക്കുമരുന്ന് മാഫിയ സംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനാഴി ശെമീര്‍ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തി എന്ന കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളി.
അഞ്ച് മുതല്‍ ഏഴുവരെ പ്രതികളായ പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുജിത് കുമാര്‍ (45), അരുണ്‍കുമാര്‍ (38), ഇ കെ സന്ദീപ് (38) എന്നിവരുടെ ജാമ്യ ഹര്‍ജിയാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. നവംബര്‍ 23ന് വൈകിട്ട് തലശേരി സഹകരണ ആശുപത്രിക്ക് മുന്നിലാണ് ലഹരി മാഫിയാസംഘം രണ്ടുപേരെയും കുത്തിക്കൊലപ്പെടുത്തിയത്.
സുരേഷ്ബാബു എന്ന പാറായി ബാബു (47), മുഹമ്മദ് ഫര്‍ഹാന്‍ എന്ന അബ്ദുൽ സത്താർ (29), ജാക്‌സന്‍ വിന്‍സന്റ് (28), കെ നവീന്‍ (32) എന്നിവരാണ് മറ്റു പ്രതികള്‍.
Keywords: Thalassery double murder: Court rejects bail plea of 3 accused, Thalassery, News, Murder, Court, Bail plea, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.