Investigation | ഫുട്ബോള്‍ കളിക്കിടെ വീണുപരുക്കേറ്റ വിദ്യാര്‍ഥിയുടെ കൈമുറിച്ചു മാറ്റിയ സംഭവം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍
Nov 23, 2022, 06:54 IST
തലശേരി: (www.kvartha.com) മന്ത്രിതല അന്വേഷണത്തിന് പുറമേ തലശേരി നഗരസഭയിലെ ചേറ്റംകുന്നില്‍ ഫുട്ബോള്‍ കളിക്കിടെ വീണ് എല്ലു പൊട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയുടെ കൈ മുറിച്ചു മാറ്റിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ മെഡികല്‍ ഓഫീസര്‍ 15 ദിവസത്തിനകം റിപോര്‍ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
ഡിസംബര്‍ 23 ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. തലശേരി ചേറ്റംകുന്ന് സ്വദേശി സുല്‍ത്വാനാണ് ഒരു കൈ നഷ്ടമായത്. സുല്‍ത്വാനെ ആദ്യം ചികിത്സിച്ച തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വീഴ്ച കാരണമാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് ബന്ധുക്കളുടെ പരാതി.
സംഭവം വിവാദമായതിനെ തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ മെഡികല്‍ ഓഫീസര്‍ വകുപ്പ് സെക്രടറിക്ക് റിപോര്‍ട് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതില്‍ ചികിത്സാ പിഴവ് തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
Keywords: Thalassery, News, Kerala, Injured, Student,Human- rights, Investigates, hospital, Treatment, Thalassery: Incident of student's hand amputated: Human Rights Commission orders investigation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.