Kodiyeri Museum | ജ്വലിക്കുന്ന ഓര്‍മകളുമായി പ്രിയസഖാവ് ഇവിടെയുണ്ട്; ഒന്നാം ചരമവാര്‍ഷികത്തില്‍ തറവാട്ട് വീട്ടില്‍ കോടിയേരി മ്യൂസിയം ഒരുക്കി കുടുംബം
Sep 30, 2023, 16:55 IST
തലശ്ശേരി: (KVARTHA) സംസ്ഥാന രാഷട്രീയത്തില്‍ സദാപുഞ്ചിരിക്കുന്ന നേതാവായായ സി പി എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ കാത്തുസൂക്ഷിച്ച് കുടുംബവും പാര്‍ടിയും. കോടിയേരിക്ക് പയ്യാമ്പലത്ത് സ്മൃതി മണ്ഡലപമൊരുക്കിയ പാര്‍ടിയോടൊപ്പം തന്നെ കോടിയേരിയിലുളള തറവാട്ട് വീട്ടില്‍ മ്യൂസിയമൊരുക്കി പ്രിയ സഖാവിന്റെ ഓര്‍മകള്‍ പുതുക്കുകയാണ് ഭാര്യ വിനോദിനിയും മക്കളും.
കോടിയേരിയെന്ന നേതാവിന്റെ നിര്‍ണായക രാഷ്ട്രീയ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാന്‍ അദ്ദേഹത്തിന് താങ്ങായത് രാജുമാസ്റ്ററെന്ന മുന്‍ എം എല്‍ എയുടെ മകളായ വിനോദിനിയാണ്. കോടിയേരിയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുളള രാഷ്ട്രീയ ജീവിതത്തിന് പിന്‍തുണയേകി കൂടെ നിന്ന ജീവിതമായിരുന്നു വിനോദിനിയുടെത്. പൂമാലയും കല്ലേറും രാഷ്ട്രീയവേട്ടയാടലും ഭരണകൂടഭീകരതയും ഏറ്റുവാങ്ങിയ നാളുകളില്‍ കോടിയേരിയെന്ന നേതാവിന്റെ പുഞ്ചിരിമായാതെ നിര്‍ത്തിയതിന് പ്രചോദനമായത് ഭാര്യയെന്ന നിലയില്‍ വിനോദിനി നല്‍കിയ പിന്‍തുണയാണ്.
ജീവിക്കുന്നു ഞങ്ങളിലൂടെ...
വിട്ടുപറഞ്ഞിന് ഒക്ടോബര്‍ ഒന്നിന് ഒരുവര്‍ഷം പിന്നിടുമ്പോഴും പ്രിയ സഖാവിന്റെ ഓര്‍മകള്‍ പാര്‍ടി പ്രവര്‍ത്തകരിലും കുടുംബാംഗങ്ങളിലും തെല്ലുപോലും മങ്ങിയിട്ടില്ല. ഇതുകാരണമാണ് കോടിയേരി മൂളിയില്‍ നടയ്ക്കടുത്ത കോടിയേരിയെന്ന വീടിന്റെ മുകള്‍ നിലയില്‍ പ്രിയസഖാവ് ഈ ലോകംവിട്ടുപോയതിനു ഒരുവര്‍ഷത്തിനുശേഷം ഓര്‍മകളുടെ മ്യൂസിയമൊരുക്കിയത്.
കോടിയേരിയുടെ രാഷ്ട്രീയജീവിതത്തിലെ അപൂര്‍വ ഫോടോകളും അദ്ദേഹത്തിന്റെ രാഷ്ട്രീയ വഴികളിലെ അവശേഷിപ്പുകളുമാണ് ഭാര്യവിനോദിനി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന കോടിയേരി ഫാമിലി കളക്ടീവ് ഗാലറിയില്‍ ഒരുക്കിയിട്ടുളളത്.
കോടിയേരി ഓണിയന്‍ സ്‌കൂളില്‍ ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോഴുളള ചിത്രം മുതല്‍ അര്‍ബുദബാധിതനായി ചികിത്സയിലിരിക്കുമ്പോഴുളള സമയം വരെയുളള ഇരുന്നൂറോളം അപൂര്‍വഫോടോകള്‍ ഇവിടെയുണ്ട്. കോടിയേരി ഉപയോഗിച്ച കസേരയും മേശയും കട്ടിലയും എല്ലാം ഇവിടെ ഓര്‍മകളുടെ നിത്യസ്മാരകമായി സൂക്ഷിച്ചിട്ടുണ്ട്. വിശാലമായ മുറി ഒരു നിലവാരമുളള ഗാലറിയായാണ് ഒരുക്കിയിട്ടുളളത്.
കോടിയേരി ഉപയോഗിച്ച പേനകള്‍, ലഭിച്ച ഉപഹാരങ്ങള്‍, ധരിച്ച വസ്ത്രങ്ങള്‍, വിവാഹ ക്ഷണക്കത്ത്, പോകറ്റ് ഡയറി, ലേഖനങ്ങളുടെ കയ്യെഴുത്ത് പ്രതി, ചെരുപ്പ് തുടങ്ങി കോടിയേരിയുടെ അനശ്വരസ്മരണയിലേക്കാണ് ഗാലറി കാഴ്ച്ചക്കാരെ നയിക്കുക. ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവിനെ കുറിച്ചുളള ഡോക്യുമെന്ററി ഫിലിമും ഇവിടെയൊരുക്കിയ മിനി തീയേറ്ററില്‍ കാണാം.
എവിടെയും പുഞ്ചരിക്കുന്ന കോടിയേരി മാത്രം
രാഷ്ട്രീയ ഭേദമന്യേ എല്ലാവരോാടും പുഞ്ചിരിതൂകുന്ന നേതാക്കളിലൊരാളായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. മ്യൂസിയിത്തിലെ ചിത്രങ്ങളിലെല്ലാം പുഞ്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ മാത്രമേ കാണാന്‍ കഴിയുകയുളളൂ. മ്യൂസിയത്തിലെ അലമാരകള്‍ നിറയെ കോടിയേരിയുടെ പുസ്തകങ്ങളാണ്.
കട്ടിലനരികെ ചമരില്‍ അമ്മയുടെ ഛായചിത്രവും സ്റ്റുഡന്റ് മാസികയുടെ ഒരേയൊരു കോടിയേരി കലന്‍ഡറും വിവിധ സമ്മേളനങ്ങളിലെ ബാഡ്ജുകള്‍ കൗതുകമായുണ്ട്. എങ്ങും പുഞ്ചിരിക്കുന്ന കോടിയേരിയുടെ ചിത്രം മാത്രമാണ് ഗാലറിയെ പ്രസന്നമാക്കുന്നത്.
മികച്ച നിയമസഭാ സമാജികനുളള ടി എം ജേക്കബ് പുരസ്‌കാരം, കേരളരത്ന പുരസ്‌കാര, മികച്ചപൊതു പ്രവര്‍ത്തകനുളള ടി എ രാമദാസ് പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ശേഖരത്തിലുണ്ട്. വിവിധ വ്യക്തികളുമൊന്നിച്ചുളള അപൂര്‍വചിത്രങ്ങളും ഇവിടെ കാണാം. സംവിധായകന്‍ ജിത്തു കോളയാട് തയ്യാറാക്കിയ ഡോക്യുമെന്ററി കോടിയേരിയുടെ ജീവിതത്തിലൂടെയുളള സഞ്ചാരമാണ്. ജനനം മുതല്‍ കണ്ണീര്‍കടലായ പയ്യാമ്പലം വരെയുളള യാത്ര ഒരു വിപ്ളവകാരി മരണപ്പെടുന്നതോട് കൂടി അയാള്‍ മറക്കപ്പെടുന്നില്ല. കൂടുതല്‍ ഊര്‍ജമായി നമുക്ക് മുന്‍പില്‍ ഉയര്‍ന്നു നില്‍ക്കും. ഡോക്യുമെന്ററി കണ്ടു പുറത്തിറങ്ങുമ്പോള്‍ കോടിയേരിയുടെ ഈ വാക്കുകള്‍ ഓരോ കാഴ്ച്ചക്കാരന്റെയും ഹൃദയത്തില്‍ പതിയും.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 25-ന് മുഖ്യമന്ത്രിപിണറായി വിജയന്‍ ഗാലറി സന്ദര്‍ശിച്ചതോടെയാണ് തുറന്നത്. കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി നൂറുകണക്കിനാളുകളാണ്കോടിയേരിയിലെ വീട്ടിലെത്തുന്നത്. ഒക്ടോബര്‍ ഒന്നിനാണ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികദിനാചരണം.
കണ്ണൂര്‍ പയ്യാമ്പലത്ത് ഒരുക്കിയ സ്മൃതിമണ്ഡപം സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരിയില്‍ നടക്കുന്ന കോടിയേരി അനുസ്മരണ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനമാകെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ചുവപ്പ് വളന്‍ഡിയര്‍ മാര്‍ചും അനുസ്മരണ സമ്മേളനവും സി പി എം നടത്തി വരികയാണ്.
കോടിയേരിയുടെ നാമകരണത്തില്‍ നിരവധി പാര്‍ടി ഓഫീസുകളാണ് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഇതുവരെ ഉയര്‍ന്നിട്ടുളളത്. പുതുതായി സ്ഥാപിക്കുന്ന വായനശാലകളും ക്ലബുകളും കോടിയേരിയുടെ സ്മരണയിലാണ് അറിയപ്പെടുന്നത്.

Keywords: News, Kerala, Kerala-News, Politics, Politics-News, Kannur News, Kodiyeri Balakrishnan, Thalassery News, Kodiyeri Museum, Wife, Family, Vinodhini, Death Anniversary, Party, CPM, CM, Pinarayi Vijayan, Thalassery: Kodiyeri Museum set up by family on first death anniversary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.