Muhammad Riyas | തലശേരി മാഹി ബൈപാസ് 2023 മാര്‍ചില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
Oct 10, 2022, 19:08 IST
കണ്ണൂര്‍: (www.kvartha.com) തലശേരി മാഹി ബൈപാസ് 2023 മാര്‍ചില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കൊടുവള്ളി ബാലത്ത്, മുഴപ്പിലങ്ങാട്, താഴെ ചൊവ്വ എന്നിവിടങ്ങളില്‍ ബൈപാസ് നിര്‍മാണ പ്രവൃത്തികള്‍ പരിശോധിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയേറ്റടുക്കുന്നത് മുതല്‍ ദേശീയപാത വികസനത്തിനായി ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സര്‍കാര്‍ നടത്തിയത്. 5580 കോടി രൂപയാണ് ഭൂമിയേറ്റടുക്കാന്‍ വിനിയോഗിച്ചത്. രണ്ടാഴ്ചയിലൊരിക്കല്‍ ദേശീയപാതാ വികസന പ്രവൃത്തികള്‍ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലാതല പരിശോധന വേറെ നടത്തും. മുഖ്യമന്ത്രിയും പരിശോധനയില്‍ പങ്കെടുക്കും.
വടകര മുതല്‍ കണ്ണൂര്‍ ജില്ലയിലാകെ നിയമസഭാ മണ്ഡല അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 2024 ഓടെ കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തികള്‍ പരിപൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ കഴിയും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ വീതിയില്‍ ആറ് വരി പാത വികസനം 2025 ഓടെ പൂര്‍ത്തീകരിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റെയില്‍വെ അധികൃതരുമായി പ്രത്യേക ചര്‍ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി മന്ത്രി വ്യക്തമാക്കി.
ഫീല്‍ഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍മാര്‍ രേഖാമൂലം മന്ത്രിയെ അറിയിക്കേണ്ടതുണ്ട്. മാസത്തില്‍ ഒരിക്കല്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍മാര്‍ റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തണം. ഉദ്യോഗസ്ഥരെ മോണിറ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥ തലത്തില്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രടറി അജിത് കുമാര്‍, കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എന്‍ എച് എ ഐ റീജിയണല്‍ ഓഫീസര്‍ ബിഎല്‍ മീണ, പ്രൊജക്ട് ഡയറക്ടര്‍ അഭിഷേക് തോമസ് വര്‍ഗീസ്, മറ്റ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Minister, Political-News, Politics, Road, Thalassery Mahi Bypass, Minister PA Muhammad Riyas, Thalassery Mahi Bypass to be completed by March 2023: Minister PA Muhammad Riyas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.