Fine | പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക് ഓടിച്ച സംഭവം; മാതാവിന് 30,000 രൂപ പിഴ

 


തലശ്ശേരി: (www.kvartha.com) പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിക്ക് ബൈക് ഓടിക്കാന്‍ കൊടുത്ത സംഭവത്തില്‍ മാതാവിന്  കോടതി 30000 രൂപ പിഴ വിധിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ചൊക്ലി ഗ്രാമ പഞ്ചായത് പരിധിയിലെ യുവതിയ്ക്ക് പിഴ വിധിച്ചത്. 

മാതാവിന്റെ പേരിലുള്ള ബൈക് മാഹി ജെ എന്‍ എച് എസ് സ്‌കൂള്‍ വിദ്യാര്‍ഥിയായ 16 കാരന് ഓടിക്കാന്‍ കൊടുത്തതാണ് പിഴയൊടുക്കാന്‍ കാരണമായത്. മനുഷ്യജീവന് അപകടം ഉണ്ടാക്കിയേക്കാമെന്ന അറിവോടെയാണ് വാഹനം ഓടിക്കാന്‍ നല്‍കിയതെന്ന ശിക്ഷാര്‍ഹമായ കുറ്റത്തിനാണ് കോടതി പിഴ ഉത്തരവിട്ടത്. 

ഏപ്രില്‍ മൂന്നിന് കവിയൂര്‍ പെരിങ്ങാടി റോഡില്‍ അപകടകരമായി കുട്ടി ഓടിച്ചു വന്ന മോടോര്‍ സൈകിള്‍ എസ് ഐ സവ്വ്യസാചി നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വണ്ടിയുടെ നമ്പര്‍ മനസിലാക്കി അന്വേഷിച്ചതില്‍ ആര്‍സി ഉടമസ്ഥന്‍ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശംവെച്ച് കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയത് മാതാവ് ആണെന്നും കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Fine | പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക് ഓടിച്ച സംഭവം; മാതാവിന് 30,000 രൂപ പിഴ


Keywords: News, Kerala, Kerala-News, Police-News, News-Malayalam, Thalassery, Mother, Fine, Court, Woman, Son, Minor Boy, Police, Bike, Ride, Thalassery: Mother fined after minor son ride  the bike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia