Obituary |  ചൂരല്‍മലയിലെ ഉരുള്‍ പൊട്ടലില്‍ ഒലിച്ചു പോയ തലശേരി സ്വദേശിയായ വയോധികന്റെ മൃതദേഹം കണ്ടെത്തി; ഭാര്യയ്ക്കായി തിരച്ചില്‍ തുടരുന്നു
 

 
Kerala landslide, Wayanad, Thalassery, Churulmal, missing person, search and rescue
Kerala landslide, Wayanad, Thalassery, Churulmal, missing person, search and rescue

Photo: Arranged

കഴിഞ്ഞ ദിവസം രാത്രിയില്‍ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പാര്‍ഥന്റെ വീട് ഒലിച്ചു പോവുകയായിരുന്നു. 


മൃതദേഹം ജന്മനാടായ ചേറ്റംകുന്നിലെത്തിച്ച് സംസ്‌കരിച്ചു. 
 

കണ്ണൂര്‍: (KVARTHA) വയനാട് (Wayanad) മേപ്പാടിയിലെ (Mepadi) ചൂരല്‍മലയിലുണ്ടായ (Churalmala) ഉരുള്‍ പൊട്ടലിന്റെ (Landslides) ഇരയായി (Victim) ജീവന്‍ നഷ്ടമായവരില്‍ തലശേരി ചേറ്റം കുന്ന് സ്വദേശിയായ വയോധികനും . തലശേരി ചേറ്റംകുന്നില്‍ നിന്നും വയനാട് മേപ്പാടിയിലേക്ക് കുടിയേറിയ പാര്‍ഥന്‍ (77) (Parthan) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നന്ദയെ (67) കാണാതായിട്ടുണ്ട്. പാര്‍ഥന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍ ഭാര്യയുടേത് ഇപ്പോഴും ലഭിച്ചിട്ടില്ല. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാര്‍ഥന്‍ വയനാട്ടില്‍ ഒരു കാപ്പിതോട്ടം വിലക്ക് വാങ്ങി തലശേരിയില്‍ നിന്നും കുടിയേറിയത്. അവിടെ എസ്റ്റേറ്റും വീടുമായി കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പാര്‍ഥന്റെ വീട് ഒലിച്ചു പോവുകയായിരുന്നു. പാര്‍ഥന്റെ മൃതദേഹം കണ്ടുകിട്ടിയെങ്കിലും ഭാര്യ നന്ദയെ കുറിച്ച് യാതൊരു വിവരവുമില്ല. 

ഇവരുടെ മക്കളായ വൈഷ്ണവ് രാഹുല്‍ കാനഡയിലും മറ്റൊരു മകള്‍ വര്‍ഷ അര്‍ജുന്‍ കൊച്ചിയിലുമാണ് താമസിച്ചു വരുന്നത്. പാര്‍ഥന്റെ മൃതദേഹം ജന്മനാടായ ചേറ്റംകുന്നിലെത്തിച്ച് സംസ്‌കരിച്ചു. ഭാര്യ നന്ദയ്ക്കായി രക്ഷാസേന തിരച്ചില്‍ നടത്തിവരികയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia