Accidental Death | ബൈക് മതിലിന് ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു

 


തലശേരി: (www.kvartha.com) പാട്യം പത്തായക്കുന്ന് മൗവഞ്ചേരി പീടികയ്ക്ക് സമീപം ബൈക് വീട്ടുമതിലില്‍ ഇടിച്ചു തെറിച്ച് വീണ് യുവാവ് മരിച്ചു. പത്തായക്കുന്ന് പൊന്നാരം വീട്ടില്‍ അനഹര്‍ഷാണ് (21) മരിച്ചത്. ബൈക് ഓടിച്ചിരുന്ന യദുകുഷ്ണന് പരുക്കേറ്റു.

ചൊവ്വാഴ്ച (08.09.2023) രാത്രി 9.30 മണിയോടെയായിരുന്നു അപകടം. ഉടനെ നാട്ടുകാര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക് കലുങ്കില്‍ ഇടിച്ചപ്പോള്‍ നാല് മീറ്ററോളം മുകളിലേക്ക് ഉയര്‍ന്ന് സമീപത്തുള്ള തെങ്ങിന് തട്ടി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Accidental Death | ബൈക് മതിലിന് ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു

മികച്ച കബിഡി പ്ലേയര്‍ ആയിരുന്നു അനഹര്‍ഷ്. സ്വര്‍ണ കപ്പ് നേടിയ വേറ്റുമല്‍ കുഞ്ഞാലി മരക്കാര്‍ സ്പോര്‍ട്സ് ക്ലബ്ബ് ടീം അംഗമാണ്. പൊന്നാരം വിട്ടില്‍ മനോജിന്റെയും വിജിതയുടെയും മകനാണ്.
സഹോദരങ്ങള്‍: ആദര്‍ശ്. അര്‍ജുന്‍. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ചറിയില്‍.

Keywords: Thalassery, News, Kerala, Death, Accident, Thalassery: Young man died in road accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia