അടുക്കളയിലെ കളി അപകടമായി; തലയിൽ കലം കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന


-
ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കലം മുറിച്ചുമാറ്റി.
-
കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
-
രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ നന്ദി പറഞ്ഞു.
കണ്ണൂർ: (KVARTHA) ധർമ്മടം അണ്ടലൂരിൽ കളിക്കുന്നതിനിടെ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടുവയസ്സുകാരിക്ക് തലശ്ശേരി അഗ്നിരക്ഷാ സേന രക്ഷയായി. ധർമ്മടം അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടുവയസ്സുകാരിയുടെ തലയിലാണ് വെള്ളിയാഴ്ച രാവിലെ കലം കുടുങ്ങിയത്.
അടുക്കളയിൽ പാത്രങ്ങൾ കൊണ്ട് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ അലൂമിനിയം കലം തലയിൽ വെക്കുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ കലമെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കരയുന്ന കുട്ടിയുമായി വീട്ടുകാർ ഉടൻതന്നെ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തി. ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയം കലം മുറിച്ചുമാറ്റി.
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി.ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Summary: A two-year-old girl in Dharmadam got an aluminum pot stuck on her head while playing in the kitchen. After failed attempts by the family, the Thalassery Fire and Rescue Service arrived and safely cut the pot off her head.
#FireRescue, #ChildSafety, #Kannur, #Dharmadam, #PotStuck, #Emergency