കാസര്‍കോട്: എറണാകുളം കേന്ദ്രമാക്കിയുള്ള നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ ഹസന്‍ മുന്‍സീര്‍ തമീം കൈക്കലാക്കി മുങ്ങിയത് അഞ്ചുകോടി രൂപയോളമാണെന്ന് വ്യക്തമായി. നിരവധിപേര്‍ ഇവരുടെ തട്ടിപ്പുകളില്‍ കുടുങ്ങിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ ഹസന്‍ മുന്‍സീര്‍ തമീം, ഭാര്യ നിഷാന, പിതാവ് പി. എച്ച് ഹമീദ്, മാതാവ് നസിയ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് പുതിയ കോട്ട കുവൈത്ത് ടവറിലെ എം.കെ മൊയ്തീന്‍ ഹാജിയുടെ മകന്‍ എന്‍.കെ മുഹമ്മദ് കുഞ്ഞി(44), ഭാര്യ റാബിയ(35) എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത്.
എറണാകുളത്ത് സ്റ്റഡ് ഫാസ്റ്റ് ബിസിനസ് ഗ്രൂപ്പില്‍ മാനേജിംഗ് പാട്ണറാക്കാമെന്ന് പറഞ്ഞ് മൂന്ന് വര്‍ഷം മുമ്പാണ് മുഹമ്മദ്കുഞ്ഞിയില്‍ നിന്നും ഭാര്യ റാബിയയില്‍ നിന്നും ഇവര്‍ 25 ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയത്. തമീമിന്റെ ഭാര്യ നിഷാന കാഞ്ഞങ്ങാട്ടുകാരിയാണ്. നിഷാനയുടെ വീട്ടുകാരിയുമായി മുഹമ്മദ് കുഞ്ഞിയും കുടുംബവും നല്ല ബന്ധത്തിലായിരുന്നു. ഈ പരിചയത്തില്‍ കാസര്‍കോട്ട് ഒരു ചെരുപ്പ് കട തുടങ്ങുന്നതിനായി മുറി തരപ്പെടുത്തി നല്‍കാന്‍ തമീമിനോട് ആവശ്യപ്പെട്ടിരുന്നു.
2008 ഡിസംബര്‍ ആദ്യവാരം ഹസന്‍ മുനീര്‍ തമീം, ഭാര്യ നിഷാന, പിതാവ് ഹമീദ്, ഹമീദിന്റെ ഭാര്യ നസിയ എന്നിവര്‍ ചെരുപ്പുകടയേക്കാള്‍ വളരെയധികം ലാഭകരമായ ബിസിനസാണ് തമീം എറണാകുളത്ത് നടത്തുന്നതെന്നും ഈ സ്ഥാപനത്തില്‍ മൂലധനം നിക്ഷേപിച്ചാല്‍ 11 മുതല്‍ 15 ശതമാനം വരെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 2008 ഡിസംബര്‍ 10ന് മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ റാബിയ 10 ലക്ഷം രൂപ നിഷാനയെയും ഭര്‍തൃമാതാവ് നസിയെയും ഏല്‍പ്പിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് ഉടമ്പടി കരാര്‍ ഉണ്ടാക്കുകയും 2009 ജനുവരി ആറിന് മുഹമ്മദ്കുഞ്ഞി 15 ലക്ഷം രൂപ തമീമിനും പിതാവ് ഹമീദിനുമായി അവരുടെ വീട്ടില്‍വെച്ച് കൈമാറുകയായിരുന്നു. ഇതിനുശേഷം ഓരോ മാസവും മുഹമ്മദ് കുഞ്ഞിയെ വിളിച്ച് തമീം ലാഭവിഹിതം മുതലിനോട് ചേര്‍ത്ത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ മൂലധനം സ്വരൂപിക്കുകയാണെന്നും മറ്റും പറഞ്ഞിരുന്നു. ഇതില്‍ സംശയം തോന്നിയ മുഹമ്മദ്കുഞ്ഞി കൊച്ചിയിലുണ്ടെന്ന് പറഞ്ഞ സ്റ്റഡ് ഫാസ്റ്റ് ബിസിനസ് ഗ്രൂപ്പിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു സ്ഥാപനം അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
നാലുപ്രതികളും ചേര്‍ന്ന് തങ്ങളെ സമര്‍ത്ഥമായി വഞ്ചിക്കുകയായിരുന്നുവെന്നാണ് മുഹമ്മദ്കുഞ്ഞിയും ഭാര്യ റാബിയയും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തട്ടിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും പോലീസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് പറയുകയും ചെയ്തതായി മുഹമ്മദ്കുഞ്ഞി പരാതിയില്‍ വ്യക്തമാക്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ ഇതിനകം പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. കണ്ണൂര്‍ സ്വദേശികളും ബാംഗഌരില്‍ ബിസിനസ് നടത്തുകയും ചെയ്യുന്ന സഹീര്‍, ഫൈസല്‍ എന്നിവരും തട്ടിപ്പിനിരയായിട്ടുണ്ട്. ബാംഗഌര്‍, മുംബൈ, ദുബായ്, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുനടത്തിവന്നതെന്ന് വ്യക്തമായിട്ടുണ്ട്. തമീം ഒന്നരവര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ച് വരികയാണ്. പോലീസില്‍ പരാതി നല്‍കിയതോടെ തമീമിന്റെ ഭാര്യയും മാതാപിതാക്കളും അണങ്കൂരിലെ വീട് പൂട്ടി മുങ്ങിയിരിക്കുകയാണ്. തട്ടിപ്പിനെ കുറിച്ച് കാസര്‍കോട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Keywords: Kasaragod, Cheating case, Thamem, 5 Crore, Stead Fast, Business, Police case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.