തരൂരിനെ തള്ളിപ്പറയേണ്ടെന്ന് സോണിയയുടെ നിര്‍ദേശം; സുനന്ദയെ തല്ലിയെന്നുവന്നാല്‍ സ്ഥിതി മാറും

 


തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശി തരൂരിനെ പരോക്ഷമായെങ്കിലും തള്ളിപ്പറയുന്ന സമീപനം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം. ശനിയാഴ്ച തരൂരിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അതിനുശേഷം അനൗപചാരികമായി നല്‍കിയ നിര്‍ദേശമാണിത്.

ഭാര്യയുടെ വിയോഗത്തില്‍ തരൂര്‍ അഗാധമായി ദുഃഖിക്കുന്നുവെന്നും അദ്ദേഹത്തെ ഈ സമയത്ത് രാഷ്ട്രീയമായി കടന്നാക്രമിക്കുന്നവര്‍ക്ക് ആയുധം നല്‍കുന്ന വിധത്തിലുള്ള നേരിയ പ്രതികരണം പോലും നമ്മില്‍ നിന്ന് ഉണ്ടാകരുതെന്നും സോണിയ പറഞ്ഞതായി കേരളത്തില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. പ്രതിരോധ മന്ത്രി എ.കെ ആന്റണിയോട് സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞതായാണ് സൂചന.
തരൂരിനെ തള്ളിപ്പറയേണ്ടെന്ന് സോണിയയുടെ നിര്‍ദേശം; സുനന്ദയെ തല്ലിയെന്നുവന്നാല്‍ സ്ഥിതി മാറും
സോണിയയുടെ മനസാക്ഷി സൂക്ഷിപ്പുകാരായ പട്ടേലും ആന്റണിയും ഇത് മറ്റു നേതാക്കളിലേക്ക് വേണ്ടവിധത്തില്‍ എത്തിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട്, തികച്ചും ഗൗരവത്തിലെടുത്ത തീരുമാനമെന്ന നിലയ്ക്കാണ് സോണിയ നിലപാട് പങ്കുവച്ചിരിക്കുന്നതത്രേ. അതായത്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയ പ്രത്യേക താല്‍പര്യമെടുത്ത് സ്ഥാനാര്‍ത്ഥിയും പിന്നീട് മന്ത്രിയുമാക്കിയ തരൂരിനെ ഐ.പി.എല്‍ വിവാദ സമയത്ത് മാറ്റിനിര്‍ത്തേണ്ടിവന്നപ്പോഴും സംരക്ഷിച്ച സോണിയ ആ നിലപാട് മാറിയ സാഹചര്യത്തിലും കൈവിട്ടിട്ടില്ല.

തരൂരിനെ തള്ളിപ്പറയേണ്ടെന്ന് സോണിയയുടെ നിര്‍ദേശം; സുനന്ദയെ തല്ലിയെന്നുവന്നാല്‍ സ്ഥിതി മാറുംഅതേസമയം, തരൂരിനെ പോലീസ് ചോദ്യം ചെയ്തശേഷം അദ്ദേഹത്തിലേക്ക് നിയമപരമായി നീങ്ങുകയും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് തരൂരിലേക്ക് നീളുന്ന അസ്വാഭാവിക സൂചനകള്‍ നല്‍കുകയും ചെയ്താല്‍ കോണ്‍ഗ്രസ് എന്തു നിലപാട് എടുക്കും എന്നതില്‍ നേതാക്കള്‍ക്ക് വ്യക്തതയില്ല. പക്ഷേ, തരൂരില്‍ നിന്ന് ആത്മഹത്യാപ്രേരണാ സ്വഭാവമുള്ള മാനസിക, ശാരീരിക സമ്മര്‍ദം സുനന്ദയ്ക്ക് ഉണ്ടായെന്നു വന്നാല്‍ മാത്രമേ അദ്ദേഹം കുടുങ്ങുകയുള്ളൂവെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്നു വന്നാല്‍ അപ്പോള്‍ നോക്കാമെന്നുമാണ് കോണ്‍ഗ്രസിന്റെ ഉള്ളിലിരിപ്പെന്ന് അറിയുന്നു.

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുള്ളത് അടുത്ത സൗഹൃദം മാത്രമാണെന്ന് ഇരുവരുടെയും ഇ-മെയില്‍ ആശയ വിനിമയം പുറത്തുവന്നതോടെ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഈ ബന്ധത്തേച്ചൊല്ലി സുനന്ദയും തരൂരും കഴിഞ്ഞ ദിവസങ്ങളില്‍ കലഹം ഉണ്ടായെന്നും വിമാനത്തില്‍ വച്ചുപോലും വഴക്കടിച്ചുവെന്നും പുറത്തുവന്നിട്ടുണ്ട്. ഇതൊക്കെ നിലനില്‍ക്കെത്തന്നെ സോണിയയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് മനുഷ്യത്വത്തിന്റെ പേരിലാണെന്ന് കേരളത്തില്‍ നിന്നുള്ള പ്രമുഖ കേന്ദ്ര മന്ത്രി അനൗപചാരികമായി തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരോട് പറഞ്ഞുവെന്നാണു വിവരം.

നിയമം നിയമത്തിന്റെ വഴിയേ നീങ്ങുമ്പോള്‍ അതില്‍ ഇടപെടാതിരിക്കുന്നതും സഹപ്രവര്‍ത്തകനോടു കാണിക്കുന്ന സാമാന്യ മനുഷ്യത്വവും രണ്ടാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. സുനന്ദയുടെ ദേഹത്തു കാണുന്ന മുറിവുകള്‍ മരണകാരണമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും തരൂര്‍ അവരെ തല്ലിയതായി അദ്ദേഹം പോലീസിനോട് സമ്മതിച്ചാല്‍ ഈ പിന്തുണ തുടരാന്‍ സോണിയയ്ക്കും മറ്റുനേതാക്കള്‍ക്കും സാധിക്കാതെ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Thiruvananthapuram, Sonia Gandhi, Death, Shashi Taroor, Case, Congress, A.K Antony, Kerala, Email, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia