കോവിഡ് തരംഗം, സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ടി കോണ്‍ഗ്രസും മാറ്റിവച്ചേക്കും

 


തിരുവനന്തപുരം: (www.kvartha.com 25.01.2022) കോവിഡ് മൂന്നാംതരംഗം അതീവരൂക്ഷമായതിനാല്‍ സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ടി കോണ്‍ഗ്രസും മാറ്റിവച്ചേക്കും. സംസ്ഥാന സമ്മേളനം നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രടറിയേറ്റ് തീരുമാനം എടുത്തെന്നാണ് ലഭ്യമായ വിവരം. ഇത് സംബന്ധിച്ച് സംസ്ഥാന സെക്രടെറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കും. മാര്‍ച് ഒന്നു മുതല്‍ എറണാകുളത്താണ് സംസ്ഥാന സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

  
കോവിഡ് തരംഗം, സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ടി കോണ്‍ഗ്രസും മാറ്റിവച്ചേക്കും



കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ കോവിഡ് വ്യാപനത്തിനിടെ നടത്തിയത് വിവാദമായിരുന്നു. ഹൈകോടതി ഇടപെട്ടതോടെയാണ് കാസര്‍കോട് സമ്മേളനം വെട്ടിച്ചുരുക്കിയത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 500 പേരുടെ തിരുവാതിരക്കളി നടത്തിയതും വിവാദമായിരുന്നു.

ഫെബ്രുവരി പകുതിയോടെ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ മാര്‍ച് ആദ്യവാരം സമ്മേളനം നടത്താനാകില്ലെന്ന് നേതാക്കള്‍ കൂടിയാലോചിച്ച് തീരുമാനം എടുത്തെന്നാണ് അറിയാന്‍ കഴിയുന്നത്. 500 പ്രതിനിധികളടക്കം സമ്മേളനത്തില്‍ പങ്കെടുക്കും.

ഏപ്രില്‍ ആറ് മുതല്‍ കണ്ണൂരിലാണ് പാര്‍ടി കോണ്‍ഗ്രസ് നടത്താന്‍ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അതും നീട്ടിവയ്ക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച അന്തിമതീരുമാനം കേന്ദ്ര നേതൃത്വമാണ് എടുക്കുക. 

Keywords:  Thiruvananthapuram, Kerala, News, Top-Headlines, Politics, Political party, Conference, State, Secretary, Secretariat, Kasaragod, Thrissur, Kannur, CPM, The CPM state convention and the party congress may be postponed. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia