Pick Your Nose? | മൂക്കില്‍ വിരലിടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍! കാരണമറിയാം

 


കൊച്ചി: (KVARTHA) മൂക്കില്‍ വിരലിടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ചിലര്‍ക്ക് മൂക്കില്‍ വിരലിടുന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ശീലമാണ്. ഇത് കാണുന്നവര്‍ക്ക് അറപ്പുളവാക്കുന്ന ഒരു പ്രവൃത്തിയാണ്. കുട്ടിക്കാലത്ത് തന്നെ ഇത്തരം ശീലങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.

ഇതൊരു ദു:സ്വഭാവവുമാണ്. ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നത് മുതിര്‍ന്നവരേക്കാള്‍ കുട്ടികളിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഇത് ഉണ്ടാക്കുന്നത് എന്ന് അറിയാം.
 
Pick Your Nose? | മൂക്കില്‍ വിരലിടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍! കാരണമറിയാം


* ശ്വാസോച്ഛ്വാസത്തെ ദോഷകരമായി ബാധിക്കും


മദ്യപിക്കുന്നതും പുകവലിക്കുന്നതും ആരോഗ്യത്തിന് ഹാനീകരമാകുന്നതിനേക്കാള്‍ അപകടമാണ് മൂക്കില്‍ വിരലിടുന്നത്. ശ്വാസോച്ഛ്വാസത്തിന് മൂക്കില്ലെങ്കില്‍ പിന്നെ ജീവന്‍ നിലനിര്‍ത്താന്‍ യാതൊരു ഉപാധിയും ഇല്ലെന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

* മൂക്കില്‍ മുറിവുണ്ടാക്കുന്നു

മൂക്കിനകത്ത് വിരലിടുമ്പോള്‍ നഖം കൊണ്ട് മുറിവുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് പല തരത്തിലുള്ള ഇന്‍ഫെക്ഷന് വഴി വെക്കും

* ബാക്ടീരിയകള്‍ കയറുന്നു

മൂക്കിനകത്ത് വിരലിടുമ്പോള്‍ ലക്ഷക്കണക്കിന് ബാക്ടീരിയകള്‍ അകത്തേക്ക് കയറിപ്പോകുന്നു. എന്നാല്‍ ഇതൊന്നും പലരും അറിയുന്നില്ല. ഇത് പലതരത്തിലുള്ള ഇന്‍ഫെക്ഷന് വഴി വെയ്ക്കും.

* ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകുന്നു


മൂക്കിനകത്ത് വിരല്‍ കടത്തുമ്പോള്‍ അത് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നു. കയ്യിലെ വൃത്തിയില്ലായ്മയും അഴുക്കും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആരോഗ്യത്തിന് തന്നെ ഭീഷണിയാണ്.

* സൈനസ് ഇന്‍ഫെക്ഷന്‍

സൈനസ് ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നു. മൂക്കിനെ മാത്രമല്ല ഇത് ബാധിക്കുന്നത്. മൂക്കിനു ചുറ്റും കണ്ണിനു മുകളിലും പുരികത്തിനിടയിലും ഉണ്ടാക്കുന്ന അസ്വസ്ഥതയുടെ പ്രധാന കാരണം മൂക്കില്‍ വിരലിടുന്നതാണ്.

* കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങള്‍

ഇത്തരം ശീലങ്ങള്‍ കുട്ടികളിലാണ് ഏറ്റവും കൂടുതല്‍ അപകടകരമാകുന്നത്. ശ്വസനസംബന്ധമായതും ആരോഗ്യസംബന്ധമായതുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

* മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നത് ഇത്തരം ശീലങ്ങളുടെ ഭാഗമാണ്. മൂക്കില്‍ വിരലിടുമ്പോള്‍ മൂക്കിനകത്ത് മുറിവായിട്ടുണ്ടെങ്കില്‍ രക്തം വരും. മൂക്കിനകത്ത് ഉണ്ടാകുന്ന മുറിവ് പലപ്പോഴും ഇന്‍ഫെക്ഷനായി മാറി മറ്റ് ഗുരുതരമായ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

* തലവേദന

ചിലര്‍ക്ക് മൂക്കില്‍ വിരലിടുന്ന ശീലം പലപ്പോഴും തലവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മൈഗ്രയ്ന്‍ പോലുള്ള പ്രതിസന്ധികള്‍ക്കും പലപ്പോഴും ഇത് വഴിവെക്കുന്നു.

* അഴുക്ക് കൂടുന്നു


മൂക്കിലെ അഴുക്ക് വര്‍ധിക്കുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നു. ദിവസവും മൂക്കില്‍ കയ്യിടുമ്പോള്‍ അത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു.

Keywords: The Dangerous Reason You Shouldn’t Pick Your Nose, Kochi, News, Warning, Pick Your Nose, Dangerous Reason, Health, Health Tips, Doctors, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia