നാട്ടുവൈദ്യന്‍ ചമഞ്ഞ് വിഷം കലര്‍ന്ന മരുന്ന് നല്‍കി; നിരവധി പേര്‍ക്ക് കരള്‍, വൃക്ക രോഗങ്ങള്‍ ബാധിച്ചതായി റിപ്പോര്‍ട്ട്; മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ നാലു വയസ്സുകാരന്‍ ഉള്‍പ്പെടെ നൂറോളംപേര്‍ ആശുപത്രിയില്‍
Jan 20, 2020, 10:17 IST
കൊല്ലം: (www.kvartha.com 20.01.2020) വ്യാജവൈദ്യന്‍ നിരവധിപേര്‍ക്ക് വിഷം കലര്‍ന്ന മരുന്ന് നല്‍കിയതായി പരാതി. മരുന്ന് കഴിച്ച നിരവധിപേര്‍ ആശുപത്രിയില്‍. അഞ്ചലിനടുത്ത് ഏരൂര്‍ പത്തടിയിലാണ് സംഭവം. നാട്ടുകാര്‍ക്ക് സൗജന്യമായി മരുന്നു നല്‍കി വിശ്വാസത്തിലെടുത്തി മരുന്നിന് പ്രചാരണം നല്‍കിയ ശേഷമാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്.
നിരവധിപേര്‍ക്ക് വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്. മരുന്നു കഴിച്ച പലര്‍ക്കും ഗുരുതര ആരോഘ്യ പ്രശ്നങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇയാളുടെ മരുന്നു കഴിച്ച നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ നൂറോളം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.
ആളുകളെ ഇയാള്‍ പറയുന്നത് വിശ്വസിപ്പിച്ച് കനത്ത ഫീസ് പ്രതിഫലമായി വാങ്ങിയാണ് മരുന്നുകള്‍ നല്‍കിയത്. വ്യാജന്‍ മരുന്നു നല്‍കുന്നതിനായി 5,000 രൂപമുതല്‍ 20,000 രൂപവരെ വാങ്ങി. 12 ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ വിറ്റതായി നാട്ടുകാര്‍ പറയുന്നു.
പത്തടി റഹിം മന്‍സിലില്‍ ഉബൈദിന്റെ മകന്‍ മുഹമ്മദ് അലി തിരുവനന്തപുരം ശിശുരോഗാശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് അലിയുടെ ശരീരത്തിലെ കരപ്പന്‍ ചികിത്സിച്ചുഭേദമാക്കാമെന്നു വിശ്വസിപ്പിച്ചാണ് വ്യാജവൈദ്യന്‍ മരുന്നു നല്‍കിയത്.
പത്തുദിവസത്തോളം മരുന്നു കഴിച്ചതോടെ കുട്ടിക്ക് കടുത്ത പനിയും തളര്‍ച്ചയും ശരീരമാസകലം തടിപ്പും ബാധിച്ചു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം ശിശുരോഗാശുപത്രിയിലേക്കു മാറ്റി.
കുട്ടി കഴിച്ച മരുന്നില്‍ സംശയം തോന്നിയ ഡോക്ടര്‍ വൈദ്യന്‍ നല്‍കിയ മരുന്നുകള്‍ പരിശോധനയ്ക്കയച്ചു. പരിശോധനയില്‍ അനുവദനീയമായ അളവിന്റെ 20 മടങ്ങിലധികം മെര്‍ക്കുറി മരുന്നുകളില്‍ അടങ്ങിയതായി കണ്ടെത്തി. മെര്‍ക്കുറി കൂടിയ അളവില്‍ ശരീരത്തില്‍ ചെന്നാല്‍ മീനമാത രോഗം ഉണ്ടാവാന്‍ ഇടയുണ്ട്.
തെലങ്കാന സ്വദേശി ലക്ഷമണ്‍ രാജ് എന്നു പരിചയപ്പെടുത്തിയ ആളാണ് പ്രദേശത്തെ നൂറോളം വീടുകളില്‍ മരുന്നു നല്‍കിയത്. വിവിധ രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ നാഡിവൈദ്യന്‍ വലിയ അളവില്‍ മെര്‍ക്കുറി കലര്‍ന്ന മരുന്നാണ് നല്‍കിയത്.
പ്രദേശത്തെ ഏതാനും ആളുകള്‍ക്ക് വ്യാജവൈദ്യന്‍ സൗജന്യമായി മരുന്നു നല്‍കി അവരെ സ്വാധീനിച്ച് ജനങ്ങളുടെയിടയില്‍ മരുന്നിന് പ്രചാരണം നല്‍കി. നാട്ടുകാര്‍ പറയുന്നതു വിശ്വസിച്ചാണ് മറ്റുള്ളവര്‍ മരുന്നു വാങ്ങിയത്. സംഭവം പുറത്തായതോടെ വൈദ്യന്‍ മുങ്ങിയിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഏരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kollam, Fake, Doctor, Drugs, Hospital, Police, The Fake Doctor Gave a Poisonous Drug
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.