രാത്രി ഒറ്റ്യ്ക്ക് സഞ്ചരിച്ച യുവതിയോട് കൂടെ പോരുന്നോയെന്ന് യുവാവ്; ചാര്‍ജുചെയ്ത കേസില്‍ എഫ് ഐ ആര് റദ്ദാക്കണമെന്ന യുവാവിന്റെ ആവശ്യം ഹൈക്കോടതി തള്ളി
Feb 25, 2020, 12:49 IST
കൊച്ചി: (www.kvartha.com 25.02.2020) തനിച്ച് രാത്രിയില്‍ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ച് യുവാവ്. സംഭവത്തില്‍ പോലീസ് ചാര്‍ജുചെയ്ത എഫ് ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
തിരുവനന്തപുരം കടകംപിള്ളി സ്വദേശി അഭിജിത്തിന്റെ(23) ഹര്‍ജിയാണ് ജസ്റ്റിസ് ആര് നാരായണ പിഷാരടി തള്ളിയത്. സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും മുറിവേല്പിക്കുന്ന പ്രവൃത്തിയാണ് യുവാവിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
രാത്രി 9.30-ന് യുവതി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ബൈക്കില്‍ പിന്നാലെയെത്തിയ യുവാവ് കൂടെപോരുന്നോ എന്ന് ചോദിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. യുവതി നല്കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച വകുപ്പുകള്‍ ചേര്‍ത്ത് പേട്ട പോലീസ് കേസെടുത്തു. ഇത് റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
സാഹചര്യവും വസ്തുതകളും പരിശോധിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വാക്കാലോ ചേഷ്ടയാലോയുള്ള പ്രവൃത്തി സ്ത്രീത്വത്തെ അപമാനിക്കുന്നത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ നിരീക്ഷണങ്ങള്‍ ഒരുവിധത്തിലും ബാധിക്കാതെ വേണം കീഴ്ക്കോടതിയില്‍ കേസിന്റെ വിചാരണ നടത്തേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Keywords: News, Kerala, Kochi, High Court, Case, Youth, FIR, Police, The High Court Rejected the Youth's Request
തിരുവനന്തപുരം കടകംപിള്ളി സ്വദേശി അഭിജിത്തിന്റെ(23) ഹര്‍ജിയാണ് ജസ്റ്റിസ് ആര് നാരായണ പിഷാരടി തള്ളിയത്. സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും മുറിവേല്പിക്കുന്ന പ്രവൃത്തിയാണ് യുവാവിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
രാത്രി 9.30-ന് യുവതി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ബൈക്കില്‍ പിന്നാലെയെത്തിയ യുവാവ് കൂടെപോരുന്നോ എന്ന് ചോദിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. യുവതി നല്കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച വകുപ്പുകള്‍ ചേര്‍ത്ത് പേട്ട പോലീസ് കേസെടുത്തു. ഇത് റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
സാഹചര്യവും വസ്തുതകളും പരിശോധിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വാക്കാലോ ചേഷ്ടയാലോയുള്ള പ്രവൃത്തി സ്ത്രീത്വത്തെ അപമാനിക്കുന്നത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ നിരീക്ഷണങ്ങള്‍ ഒരുവിധത്തിലും ബാധിക്കാതെ വേണം കീഴ്ക്കോടതിയില്‍ കേസിന്റെ വിചാരണ നടത്തേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.