നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

 


തിരുവനന്തപുരം: (www.kvartha.com 05.04.2020) അഞ്ച് ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം ചൊവ്വരയില്‍ കുരിശടിക്ക് സമീപത്താണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുരിശടിയില്‍ വെയിലത്ത് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്.

നാട്ടുകാരനായ യുവാവ് പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കി. വെയിലത്ത് കുരിശടിയില്‍ ഉപേക്ഷിച്ച് പോയതിനാല്‍ ശരീരം ചുവന്നിരുന്നു. നേരിയ തോതില്‍ നിര്‍ജലീകരണവും സംഭവിച്ചതൊഴിച്ചാല്‍ കുഞ്ഞ് ആരോഗ്യവതിയാണ്.

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കുഞ്ഞ് ജനിച്ചിട്ട് അഞ്ച് ദിവസമെ ആയിട്ടുള്ളൂവെന്ന് അധികൃതര്‍. പൊക്കിള്‍ക്കൊടിയില്‍ ക്ലിപ് ഉള്ളതിനാല്‍ ആശുപത്രിയില്‍ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിനെ ഉപേക്ഷിച്ച് കളഞ്ഞവരെ കുറിച്ച് കൂടുതലായി വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords:  News, Kerala, Thiruvananthapuram, Baby, Girl, Police, Enquiry, hospital, The Infant was found Abandoned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia