ഭാര്യയുടെ കൂട്ടുകാരിയുടെ വീട്ടില്‍ പാചകവാതക തകരാര്‍ പരിഹരിക്കാനായെത്തി; പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com 03.12.2019) ഭാര്യയുടെ കൂട്ടുകാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം പൊടിപാറയ്ക്കല്‍ ഷരീഫിനെയാണ് (33) കാളിയാര്‍ എസ് ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഭാര്യയുടെ കൂട്ടുകാരിയുടെ വീട്ടില്‍ പാചകവാതക തകരാര്‍ പരിഹരിക്കാനായെത്തി; പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

മൂന്നു ദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ സുഹൃത്തായ യുവതിയുടെ വീട്ടില്‍ പാചകവാതക സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനാണ് ഇയാള്‍ എത്തിയത്. വീട്ടില്‍ മറ്റാരുമില്ലെന്നു മനസിലാക്കിയ ഇയാള്‍ യുവതിയെ കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അന്നേ ദിവസംതന്നെ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. എന്നാല്‍ തിങ്കളാഴ്ച്ച പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Idukki, Molestation attempt, Accused, Arrested, Police, friend, Wife, The Man Who Arrested for Molestation Attempt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia