കാമുകിയുടെ ഭര്‍ത്താവിന്റെ അടികൊണ്ട മന്ത്രി കെ.ബി ഗണേശ് കുമാര്‍: പിസി ജോര്‍ജ്
Mar 3, 2013, 15:18 IST
കോട്ടയം: കാമുകിയുടെ ഭര്‍ത്താവിന്റെ അടികൊണ്ടത് മന്ത്രി കെ.ബി.ഗണേശ് കുമാറാണെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഇന്ന് ഇറങ്ങിയ ഒരു മലയാളപത്രത്തില്‍ സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തിന് കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദനമേറ്റെന്ന് റിപോർട്ടുണ്ടായിരുന്നു. മന്ത്രിയുടെ പേര് പറയാതെയായിരുന്നു റിപോർട്ട്.
തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്നു ആരോപിച്ച് മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കയറി കാമുകിയുടെ ഭര്‍ത്താവ് മന്ത്രിയെ മര്‍ദിച്ചെന്നായിരുന്നു പത്രവാര്‍ത്ത. മര്‍ദനമേറ്റ മന്ത്രി കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും വാര്‍ത്തയിലുണ്ട്. ഇതേത്തുടര്‍ന്ന് ഉച്ചയോടെ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് മന്ത്രിയുടെ പേര് പറഞ്ഞത്.
സംസ്ഥാനമന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കാതിരിക്കാനാണ് താന്‍ മന്ത്രിയുടെ പേര് പുറത്തുവിടുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഗണേശ് മന്ത്രിസ്ഥാനം രാജിവയ്ക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയത്ത് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Releated News:
പിസി ജോര്‍ജിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് ഗണേഷ് കുമാര്‍
Keywords: Kerala news, Minister, Assault, PC George, Lover, KB Ganesh Kumar, Kottayam,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.