പുതിയ സർകാർ അധികാരത്തിൽ വന്നാലുടൻ ഉന്നതതലങ്ങളിൽ സമ്പൂർണ അഴിച്ചുപണി

 


തിരുവനന്തപുരം: (www.kvartha.com 17.05.2021) പുതിയ സർകാർ അധികാരത്തിൽ വന്നാലുടൻ ഉന്നതതലങ്ങളിൽ സമ്പൂർണ അഴിച്ചുപണി ഉണ്ടാകും. സംസ്ഥാനത്തെ 14 കലക്ടർമാരെയും മാറ്റാൻ സാധ്യതയുണ്ട്. ഗവൺമെൻ്റ് സെക്രടറി തലത്തിലും ഉടച്ചുവാർക്കൽ ഉണ്ടാകും.

പൊലീസ് ഉന്നതങ്ങളിലും സമ്പൂർണ അഴിച്ചുപണിയാണ് വരാൻ പോകുന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്ന് ഉറപ്പായ പശ്ചാത്തലത്തിൽ വിശ്വസ്തരെ തന്നെ പൊലീസിലെ താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്തും.

ഇൻറലിജൻസ്, വിജിലൻസ് തലപ്പത്തും മാറ്റങ്ങൾ ഉണ്ടാകും. തെഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ് ഐ റാങ്കിന് മുകളിലുള്ളവരെ സ്വന്തം ജില്ലകളിൽ നിന്നും മാറ്റിയിട്ടുണ്ട്. ഉന്നതങ്ങളിലെ അഴിച്ചുപണിക്ക് പിന്നാലെ താഴെ തട്ടിലും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മാറ്റം ഉണ്ടാകും.

പുതിയ സർകാർ അധികാരത്തിൽ വന്നാലുടൻ ഉന്നതതലങ്ങളിൽ സമ്പൂർണ അഴിച്ചുപണി

സർകാരിൻ്റെ സത്യപ്രതിജ്ഞ മെയ് 20ന് നടത്താനാണ് തീരുമാനം. സമയം പുറത്ത് വിട്ടിട്ടില്ല. ജ്യോത്സൻ്റെ നിർദേശപ്രകാരം ശുഭമുഹൂർത്തത്തിനായാണ് സത്യപ്രതിജ്ഞ ഇത്രയും ദിവസം നീട്ടിവെച്ചതെന്ന ഒരു കിംവദന്തി തലസ്ഥാനത്ത് സജീവമാണ്. മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയോട് ഇക്കാര്യം ചോദിച്ചപ്പോൾ വ്യക്തമായ മറുപടി പറയാതെ ചിരിച്ചു കൊണ്ട് നേരിടുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിനൊപ്പം തെരെഞ്ഞടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം സത്യപ്രതിജ്ഞ നടന്ന് ആഴ്ച പിന്നിട്ടു. കേരളത്തിൽ മാത്രമാണ് സത്യപ്രതിജ്ഞ ഇത്രയും വൈകിയത്. ഇതാണ് അഭ്യൂഹത്തിന് കാരണമായത്.

Keywords:  News, Thiruvananthapuram, Government, Kerala, State, The new govt will reshuffle top-level bureaucracy completely.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia