പ്രതിദിന യാത്രക്കാരുടെ എണ്ണം അരലക്ഷം കടന്ന് കൊച്ചി മെട്രോ; കോവിഡിന് ശേഷമുളള എറ്റവും ഉയർന്ന വർധന

 


കൊച്ചി: (www.kvartha.com 07.12.2021) കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 50,000 കടന്നു. കോവിഡ് ലോക്ഡൗണിനു ശേഷം സെര്‍വീസ് പുനരാരംഭിച്ച് ഇതാദ്യമായാണ് കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം അരലക്ഷം കടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച 50233 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. കോവിഡിന് മുമ്പ് ശരാശരി 65,000ത്തിലേറെ പേരാണ് മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്തിരുന്നത്.
  
പ്രതിദിന യാത്രക്കാരുടെ എണ്ണം അരലക്ഷം കടന്ന് കൊച്ചി മെട്രോ; കോവിഡിന് ശേഷമുളള എറ്റവും ഉയർന്ന വർധന

2018 ജൂൺ 19ന് 1.56 ലക്ഷം പേർ യാത്ര ചെയ്തതാണ് ഇക്കാലയളവില്‍ പ്രതിദിന യാത്രക്കാരുടെ ഏറ്റവും ഉയർന്ന കണക്ക്. മെട്രോ സെർവീസ് ആരംഭിച്ചതിന്റെ വാർഷിക ദിനമായ അന്ന് സൗജന്യ യാത്രയായിരുന്നു. 2019 ഡിസംബർ 31ന് യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം എത്തി. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണിനും ശേഷം സെര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും പടിപടിയായി വര്‍ധിച്ചുവന്നു.

ആദ്യ ലോക്ഡൗണിനു ശേഷം പ്രതിദിന യാത്രക്കാർ ശരാശരി 18,361 ആയിരുന്നു. എന്നാൽ രണ്ടാം ലോക്ഡൗണിനുശേഷം അത് 26043 പേരായി വര്‍ധിച്ചു. നവംബറിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 41648ല്‍ എത്തിയിരുന്നു. ഫീഡർ സെർവീസുകൾ കൂടുതലായി ആരംഭിച്ചതും നിരക്കുകളിൽ ഇളവു നൽകിയതും സ്റ്റേഷനുകളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചതും വിശേഷ ദിവസങ്ങളിൽ സൗജന്യ നിരക്കുകൾ നൽകിയതും യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കാന്‍ കാരണമായെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

സായുധസേന പതാകദിനമായ ചൊവ്വാഴ്ച പ്രതിരോധ സേനയിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും സൗജന്യനിരക്കില്‍ യാത്ര ചെയ്യാം. ഈ വിഭാഗത്തിലുള്ള 75 വയസിൽ കൂടുതലുള്ളവർക്കു യാത്ര പൂർണമായും സൗജന്യമാണ്. 75 വയസിനുതാഴെ പ്രായമുള്ളവര്‍ 50 ശതമാനം നിരക്ക് നല്‍കിയാല്‍ മതി.

Keywords:  News, Kerala, Kochi, Kochi News, Kochi Metro, Train, Passengers, Travel, COVID-19, Lockdown, The number of daily commuters on the Kochi Metro has crossed 50,000.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia