മലബാര്‍ ജലമേളയ്ക്ക് ഒരുക്കങ്ങളായി: 41 ടീമുകള്‍ മത്സരത്തില്‍ തുഴയാനെത്തും

 


കണ്ണൂര്‍: (www.kvartha.com 24.10.2019) മംഗലശേരി നവോദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബും ഡി ടി പി സിയും സംയുക്തമായി നടത്തുന്ന അഞ്ചാമത് മലബാര്‍ ജലമേളയ്ക്ക് അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 27ന് മംഗലശേരി പുഴയില്‍ സംഘടിപ്പിക്കുന്ന വള്ളംകളി ആസ്വദിക്കാന്‍ ഇത്തവണ ജില്ലയിലെയും സമീപ ജില്ലയിലെയും ഒന്നരലക്ഷത്തിലേറെ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 41 ടീമുകള്‍ മത്സരത്തിനെത്തും. മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം നടക്കുന്ന വള്ളംകളി നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. ഇതിന്റെ ഭാഗമായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

1000 പര്‍ക്ക് ഇരിക്കാവുന്ന വള്ളംകളി പവലിയന്‍, കഫേ സെന്റര്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടെ ടി വി രാജേഷ് എം എല്‍ എയുടെയും ഡി ടി പി സിയുടെയും സഹകരണത്തോടെ 65 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് അടുത്ത കാലത്തായി പൂര്‍ത്തിയാക്കിയത്.

മംഗലശേരിയുടെ ചുരുളന്‍ വള്ളവും ഇത്തവണ മത്സരത്തിനുണ്ട്. വിജയികളാകാനുള്ള അവസാനഘട്ട പരിശീലനത്തിലാണ് ആതിഥേയര്‍.
മലബാര്‍ ജലമേളയ്ക്ക് ഒരുക്കങ്ങളായി: 41 ടീമുകള്‍ മത്സരത്തില്‍ തുഴയാനെത്തും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, Boats, Festival, kasaragod,The preparations for Malabar Water Festival done
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia