ബൈക്കുകളില്‍ വിദ്യാര്‍ഥികള്‍ അഭ്യാസപ്രകടനം നടത്താന്‍ ഒരുങ്ങുന്നുവെന്ന രഹസ്യവിവരം; സ്‌കൂളിലെത്തിയ ആര്‍ടിഒ പൊക്കിയത് 35 ബൈക്കുകള്‍
Feb 1, 2020, 15:29 IST
കൊല്ലം: (www.kvartha.com 01.02.2020) ബെക്കുകളില്‍ അഭ്യാസപ്രകടനം നടത്താന്‍ ഒരുങ്ങുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ആര്‍ടിഒ പൊക്കിയത് 35ഓളം ബൈക്കുകള്‍. സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കുകള്‍ പിടിച്ചെടുത്തത്. കൊല്ലം കടയ്ക്കലിലാണ് സംഭവം.
കുറ്റിക്കാട് സിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടപ്പുറം പിഎംഎസ്എ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവടങ്ങിലാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്‌റെ മിന്നല്‍ പരിശോധന നടത്തിയത്
രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോകുന്നതിന്റെ ആഘോഷത്തിനായി ബൈക്കഭ്യാസം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബൈക്കുകളില്‍ അമിത വേഗത കാട്ടി അഭ്യാസം നടത്തുമെന്നു മോട്ടോര്‍ വാഹന വകുപ്പിന് മുന്‍കൂട്ടി വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്.
ഉദ്യോഗസ്ഥരുടെ മുന്‍കരുതല്‍ നടപടിയോടെ ബൈക്കുമായി അഭ്യാസപ്രകടനം നടത്താന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് പിഴയും സ്വീകരിച്ച് മടങ്ങേണ്ടി വന്നു. 43,000 രൂപ പിഴയിനത്തില്‍ നിന്നും ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും അമിത വേഗതയ്ക്കും ബൈക്കുകളുടെ സൈലന്‍സര്‍ ഉള്‍പ്പെടെ രൂപ മാറ്റം വരുത്തിയതിനുമാണ് പിഴ ഈടാക്കിയത്.

Keywords: News, Kerala, Kollam, Bike, School, Fine, MVI, RTO, The RTO Lifted 35 Bikes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.