മീന്‍ വാങ്ങിയപ്പോള്‍ കൂടെ 20,000 രൂപ; പണം തിരിച്ചുനല്‍കി മാതൃകയായി യുവാവ്

 



മലപ്പുറം: (www.kvartha.com 24.10.2019) പെരുമ്പടപ്പ് സ്വദേശി രാത്രി മീന്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ ഞെട്ടി. കൂടയില്‍ മീനിന്റെ കൂടെ കുറെ നോട്ടുകള്‍. പെരുമ്പടപ്പില്‍ നിന്ന് നൂറുരൂപയുടെ മീന്‍ വാങ്ങിയതായിരുന്നു കോടത്തൂര്‍ സ്വദേശി ഹാരിസ്. വീട്ടിലെത്തി മീന്‍ മുറിക്കാനായി പാത്രത്തിലേക്ക് മാറ്റുമ്പോഴാണ് മത്തികള്‍ക്ക് ഇടയില്‍ ഇരുപതിനായിരം രൂപ കണ്ടത്. ചൊവ്വാഴ്ച രാത്രി പെരുമ്പടപ്പ് പാറയില്‍നിന്ന് ഗുഡ്സ് ഓട്ടോയില്‍ മീന്‍ വില്‍ക്കുന്നവരില്‍ നിന്ന് മത്തി വാങ്ങിയത്. മീന്‍ നിറച്ചുനല്‍കുമ്പോള്‍ അശ്രദ്ധമൂലം 20,000 രൂപ സഞ്ചിയില്‍ പെട്ടുപോയതാണ് .

അന്ന് രാത്രി മുതല്‍ ഹാരിസ് മീന്‍ വില്‍പ്പനക്കാരനായി തിരച്ചിലായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പണത്തിന്റെ ഉടമയായ മീന്‍ കച്ചവടക്കാരന്‍ പൊന്നാനി സ്വദേശി കോയയെ കണ്ടെത്തുകയും പണം തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. കച്ചവടത്തിനായി മീന്‍ വാങ്ങുന്നതിനായി കോയ എടുത്തുവെച്ചിരുന്ന പണമാണ് മീനിന്റെ കൂടെ സഞ്ചിയില്‍ അകപ്പെട്ടത്.

മീന്‍ വാങ്ങിയപ്പോള്‍ കൂടെ 20,000 രൂപ; പണം തിരിച്ചുനല്‍കി മാതൃകയായി യുവാവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Malappuram, fish, Fishermen, Goods Auto, Buy, Seller, The Young Man as a Role Model
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia