കാടുകാണാനെത്തിയ യുവാവ് കാട്ടുപോത്തിന്റെ മുന്നില്‍ കെണിഞ്ഞു; ഒരുരാത്രി മുഴുവന്‍ മരപ്പൊത്തിലൊളിച്ച് സുമേഷ്
Feb 18, 2020, 10:38 IST
കൊല്ലം: (www.kvartha.com 18.02.2020) കൂട്ടുകാരുടെ കൂടെ കാടുകാണാന്‍ പോയ യുവാവ് കാട്ടുപോത്തിന്റെ മുന്നില്‍ അകപ്പെട്ട് പതിനാല് മണിക്കൂറിനുശേഷം പുറംലോകത്തെത്തി. കോട്ടയം പുതുപ്പള്ളി കൊച്ചുപറമ്പില്‍ വീട്ടില്‍ സുമേഷാണ് (22) വനത്തില്‍ കുടുങ്ങിയത്. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂറ്റന്‍ മരത്തില്‍ കയറി ഒരുരാത്രി മുഴുവനാണ് യുവാവ് മരപൊത്തില്‍ ഒളിച്ചിരുന്നത്.
തെന്മല ഇക്കോടൂറിസം മേഖല സന്ദര്‍ശിക്കാന്‍ പുതുപ്പള്ളിയില്‍ നിന്ന് ഞായറാഴ്ച രാവിലെ 9ന് ബന്ധുവുമായ അജേഷുമൊത്ത് സുമേഷ് ബൈക്കില്‍ പുറപ്പെട്ടു. അവിടുന്ന് ആര്യങ്കാവ് വഴി റോസ് മലയില്‍ എത്തി. വൈകിട്ട് 4ന് നാട്ടിലേക്കു മടങ്ങവേയാണ് വനമേഖലയില്‍ കാട്ടുപോത്തിനെ കണ്ട സുമേഷ് ഭയന്ന് വിറച്ച് ഉള്‍വനത്തിലേക്ക് ഓടിക്കയറി.
കൂടെ ഉണ്ടായിരുന്ന അജേഷ് ഏറെനേരം വനമേഖലയില്‍ അന്വേഷിച്ചെങ്കിലും സുമേഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് റോസ് മലയില്‍ എത്തിയ അജേഷ് നാട്ടുകാരോട് വിവരം പറഞ്ഞു. തെന്മല എസ് ഐ പ്രവീണ്‍കുമാര്‍, റേഞ്ച് ഓഫീസര്‍ ബിജു കെ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും രാത്രി 9വരെ വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഈ സമയം, ഉള്‍വനത്തില്‍ അകപ്പെട്ട സുമേഷ് ദിശ തെറ്റി കാട്ടില്‍ അലയുകയായിരുന്നു. ഇരുട്ട് വീണതോടെ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂറ്റന്‍ മരത്തില്‍ കയറി ഇരിപ്പുറപ്പിച്ചു. തെരഞ്ഞുവരുന്നവര്‍ കാണാന്‍ വേണ്ടി ഷര്‍ട്ട് മരത്തിന്റെ താഴത്തെ ശിഖരത്തില്‍ കെട്ടിയിരുന്നു. രാത്രി ഏറിയതോടെ കാട്ടു മൃഗങ്ങള്‍ പലതും മരച്ചുവട്ടില്‍ വന്നുവെന്ന് സുമേഷ് പറയുന്നു. ശബ്ദമുണ്ടാക്കി അവയെ അകറ്റുകയായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ 8ന് പുനലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അഷറഫിന്റെ നേതൃത്വത്തില്‍ പൊലീസും, വനപാലകരും തെരച്ചിലിന് പുറപ്പെടാനൊരുങ്ങവേയാണ് യുവാവ് ആര്യങ്കാവ് -റോസ് മല റോഡില്‍ എത്തിയ വിവരം അറിയുന്നത്. ഉടന്‍ സുമേഷിനെ തെന്മല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Keywords: News, Kerala, Kollam, Travel & Tourism, Youth, Bike, Police, Hospital, The young man trapped in front of the Wild Buffalo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.