തീയ്യർ ഈഴവരല്ലെന്നും സ്വാതന്ത്രജാതിയായി രേഖപ്പെടുത്തണമെന്നും തീയ്യക്ഷേമ; കിർത്താഡ്സിന്റെ ഓഫീസിൽ ഹിയറിങ് നടന്നു
Sep 29, 2021, 18:12 IST
കോഴിക്കോട്: (www.kvartha.com 29.09.2021) തീയ്യർ ഈഴവരല്ലെന്നും സ്വാതന്ത്രജാതിയായി രേഖപ്പെടുത്തണമെന്നും തീയ്യക്ഷേമ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലബാറിലെ തീയ്യസമുദായം സ്വതന്ത്രസമുദായമായി മാറുവാനുള്ള ഒരുക്കത്തിന്റെ ഭാഗമായി തീയ്യക്ഷേമസഭയുടെ ആവശ്യങ്ങൾക്ക് മേൽ സെപ്റ്റംബർ 28 ന് കോഴിക്കോട് ചേവായൂരിലുള്ള കിർത്താഡ്സിന്റെ ഓഫീസിൽ ഹിയറിങ് നടന്നതായും ഭാരവാഹികൾ പറഞ്ഞു. ജാതിവിഭാഗങ്ങളെപ്പറ്റി പഠനം നടത്തുന്ന സർകാരിന്റെ സംവിധാനമാണ് കിർത്താട്സ്.
മലബാറിൽ കാവുകളും കഴകങ്ങളും തനത് പരമ്പരാഗത ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു സമുദായിക ഘടന നിലനിർത്തുന്ന തീയ്യസമുദായം സർകാർ രേഖകളിൽ നിലവിൽ തീയ്യരുമായി ബന്ധമില്ലാത്ത ഈഴവ മറ്റൊരു സമുദായത്തിന്റെ കൂടെയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതെന്നും തീയ്യർ മറ്റൊരു വിഭാഗവുമായും ബന്ധമില്ലാത്ത വിഭാഗമാണെന്നും കേരള സർകാരിന്റെ ഒ ബി സി, എസ് ഇ ബി സി ലിസ്റ്റുകളിൽ
സ്വതന്ത്രമായി തന്നെ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തീയ്യക്ഷേമസഭ നൽകിയ ഹർജിയിന്മേലാണ് കിർത്താട്സ് ഹിയറിങ് നടത്തിയത്.
മലബാറിലെ തീയ്യരെ ഇത്തരത്തിൽ ഈഴവയുടെ കൂടെ രേഖപ്പെടുത്തിയതിനാൽ കേരളാ പി എസ് സിയിലും കേരളാ ദേവസ്വം റിക്രൂട്മെൻറ് ബോർഡ് നിയമനങ്ങളിലും തീയ്യർക്ക് നിർബന്ധമായും ലഭിക്കേണ്ടുന്ന സംവരണ തൊഴിലവസരങ്ങൾ ഭീമമായി നഷ്ടപ്പെടുകയാണെന്നാരോപിച്ച് പി എസ് സി നിയമനങ്ങളിലും ദേവസ്വം റിക്രൂട്മെൻറ് ബോർഡ് നിയമനങ്ങളിലും തീയ്യർക്ക് ലഭിക്കേണ്ടുന്ന സംവരണ ജോലികൾ പൂർണമായും നഷ്ടപ്പെട്ട റാങ്ക് ലിസ്റ്റുകളാണ് തീയ്യക്ഷേമസഭ കിർത്താഡ്സിന് മുന്നിൽ ഹിയറിങ്ങിന്
ഹാജരാക്കിയതെന്നും ഭാരവാഹികൾ പറഞ്ഞു.
.
മുത്തപ്പൻ, കുറുമ്പ ഭഗവതി, ഗുളികൻ, കുട്ടിച്ചാത്തൻ, തൊച്ചൻ, പൂമാല ഭഗവതി, പലോട്ട് ദൈവം, അലൂർ ദൈവത്താർ തുടങ്ങിയ പരമ്പരാഗത മൂർത്തികളെ ആരാധിക്കുന്നവരാണ് മലബാറിലെ തീയ്യർ. മടയൻ, അന്തിത്തിരിയൻ, കുടക്കാരൻ, തറയിൽ കാർന്നോൻ തുടങ്ങിയ പൂർവികമായ ആചാരസ്ഥാനങ്ങളാണ് തീയ്യർക്കുള്ളത്. കാവുകൾ കേന്ദ്രീകരിച്ചുള്ള ഇത്തരം ആരാധനാരീതികൾ പിന്തുടരുന്ന തീയ്യസമുദായം
തെക്കൻ കേരളത്തിലെ ഈഴവരുമായി യാതൊരു പൊതുസ്വഭാവവുമില്ലാത്ത വിഭാഗമാണ്. ആയതിനാൽ തന്നെ തീയ്യരെ സർകാർ ഓ ബി സി ലിസ്റ്റിൽ സ്വതന്ത്രമായി രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും നേതാക്കൾ പറഞ്ഞു.
മുൻ സെൻസസ് രേഖകൾ പരിശോധിച്ചാലും 1891 മുതൽ 1921 വരെയുള്ള എല്ലാ സെൻസസുകളിലും മലബാറിലെ തീയ്യരെയും തിരുവിതാംകൂറിലെ ഈഴവരെയും വ്യത്യസ്ത സമുദായങ്ങളായി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1965 ലെ ജസ്റ്റിസ് കുമാരപ്പിള്ള കമീഷൻ റിപോർടിലും 1980 ലെ മണ്ഡൽ കമീഷൻ റിപോർടിലും തീയ്യരെയും ഈഴവരെയും വ്യത്യസ്ത ജാതികളായി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ പ്രവേശനരംഗത്ത് തീയ്യസമുദായത്തിൽപെട്ട വിദ്യാർഥികൾ തീയ്യ എന്ന ജാതി സെർടിഫികറ്റ് നല്കിയാലും അഡ്മിഷൻ ലിസ്റ്റിൽ പുറത്ത് വരുന്നത് ഈഴവ എന്ന് മാറിയ ജാതിയോടെയാണ് എന്നു മാത്രമല്ല തീയ്യസമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദ്യഭ്യാസപ്രവേശനത്തിൽ എത്രമാത്രം സംവരണനഷ്ടം ഉണ്ടായി എന്ന് മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
തീയ്യസമുദായത്തെ കേരളസർകാരിന്റെ ഓ ബി സി ലിസ്റ്റിൽ പ്രത്യേക ക്രമനമ്പറിൽ സ്വതന്ത്രമായി രേഖപ്പെടുത്തുന്നതിലേക്കും തീയ്യർക്ക് അർഹമായ സംവരണവിഹിതം സ്വതന്ത്രമായി ലഭിക്കുന്നതിലേക്കും ഹിയറിങ് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ചെയർമാൻ ശ്രീരാജ് കെ വി പാലക്കാട്ട്, ജനറൽ കൺവീനർ വിനോദൻ വി വി തുരുത്തി എന്നിവർ പങ്കെടുത്തു.

Keywords: Kerala, News, Kozhikode, Top-Headlines, Office, Theeya Kshema says that Thiyya are not Eezhavas and should be registered as independent caste.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.