മുക്കുപണ്ടം പകരം വച്ച് തിരുവാഭരണം കവര്‍ന്നെന്ന് കേസ്; ക്ഷേത്ര പൂജാരി അറസ്റ്റില്‍
Mar 23, 2022, 12:39 IST
കൊച്ചി: (www.kvartha.com 23.03.2022) എറണാകുളത്ത് ക്ഷേത്രങ്ങളില്‍ മുക്കുപണ്ടം പകരം വച്ച് തിരുവാഭരണം കവര്‍ന്നെന്ന കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. നിരവധി ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി അശ്വിന് ആണ് കൊച്ചിയില്‍ അറസ്റ്റിലായത്.
ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ 25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവര്‍ന്നത്. തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പരാതി.
പൂജാരിക്കെതിരെ മറ്റ് മൂന്ന് ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉദയംപേരൂര്‍, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ ഭാരവാഹികളാണ് രംഗത്തെത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ ഐപിസി 408 വകുപ്പ് പ്രകാരം കേസെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.