കൊച്ചിയിലെ ഹോട്ടലില്‍ പൂട്ടുതകര്‍ത്ത് വന്‍ കവര്‍ച്ച; മോഷ്ടാവിന്റെ ദൃശ്യം സി സി ടി വിയില്‍
Nov 22, 2019, 17:08 IST
മലപ്പുറം : (www.kvaartha.com 22.11.2019) പരപ്പനങ്ങാടിയിലെ ഹോട്ടലില്‍ വന്‍ കവര്‍ച്ച. പൂട്ടുതകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് കാല് ലക്ഷത്തോളം രൂപയുമായി കടന്നുകളഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് പയിനിങ്ങല്‍ ജങ്ഷനിലെ ഹോട്ടല്‍ ടോപ്പ് സിറ്റിയില്‍ കവര്‍ച്ച നടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിനകത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഷട്ടറുയര്‍ത്തി അകത്തുകടന്ന മോഷ്ടാവ് അടുക്കളയില്‍ നിന്ന് ചട്ടുകം കൊണ്ടുവന്ന് കൗണ്ടറിലെ പൂട്ടുകള്‍ തകര്‍ക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന പണവും കൗണ്ടറിന് മുകളില്‍ ഉണ്ടായിരുന്ന പള്ളികളുടെയും വിവിധ ചാരിറ്റി സംഘടനകളുടെയും സംഭാവന പെട്ടികളിലെ പണവും കവര്‍ന്നിട്ടുണ്ട്. രാവിലെ ഹോട്ടല്‍ തുറക്കാനത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Malappuram, Hotel, Robbery, CCTV, Complaint, Police, Case, Theft in hotel Prappanagadi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.