Anniversary | തീയ്യ ക്ഷേമ സഭാ മേഖലാ വാര്‍ഷികാഘോഷം കുഞ്ഞിമംഗലത്ത് ഓഗസ്റ്റ് 13 ന് നടക്കും

 


കണ്ണൂര്‍: (www.kvartha.com) തീയ്യ ക്ഷേമസഭ മല്ലിയോട്ട് മേഖല കമിറ്റിയുടെ വാര്‍ഷികാഘോഷം ഓഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് കുഞ്ഞിമംഗലം മല്ലിയോട്ട് നന്ദലാല ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അലക്‌സാണ്ടര്‍ ജേകബ് ഐ പി എസ് ഉദ് ഘാടനം ചെയ്യും. പണ്ടാരവളപ്പില്‍ കൃഷ്ണന്‍ അധ്യക്ഷനാകും.

സംഗീതരത്‌നം ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഡോക്ടര്‍ ലിസി മാത്യു, റിട.ഡി വൈ എസ് പി കെ വി ബാബു എന്നിവര്‍ വിശിഷ്ടാതിഥികളാകും. പരിപാടികളുടെ മുന്നോടിയായി 12 ന് വൈകിട്ട് നാലു മണിക്ക് താമരംകുളങ്ങരയില്‍ നിന്നും നന്ദലാല ഓഡിറ്റോറിയത്തിലേക്ക് വിളംബര ഘോഷയാത്ര നടത്തും.

Anniversary | തീയ്യ ക്ഷേമ സഭാ മേഖലാ വാര്‍ഷികാഘോഷം കുഞ്ഞിമംഗലത്ത് ഓഗസ്റ്റ് 13 ന് നടക്കും

പരിപാടിയുടെ ഭാഗമായി കലാസന്ധ്യ, അനുമോദനം, ആചാര സ്ഥാനിക സംഗമം, സാംസ്‌കാരിക സംഗമം എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തീയ്യ ക്ഷേമ സഭ സംസ്ഥാന ജെനറല്‍ സെക്രടറി വിനോദന്‍ തുരുത്തി, തീയ്യ ക്ഷേമസഭാ മല്ലിയോട്ട് മേഖല സെക്രടറി കൃഷ്ണന്‍ കാവിന്നരികത്ത്, ഭാരവാഹികളായ അജയന്‍ മത്യാരി, പി പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Theiya Kshema Sabha regional anniversary celebration will be held at Kunhimangalam on 13th August, Kannur, News, Regional, Anniversary Celebration, Inaugurationb, Kunhimangalam, Press Meet, Press Club, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia