KSEB Offer | കെ എസ് ഇ ബി യുടെ സുപ്രധാന അറിയിപ്പ്: ഈ വിഭാഗങ്ങൾക്ക് വൈദ്യുതി തികച്ചും സൗജന്യം!

 


തിരുവനന്തപുരം: (KVARTHA) പൊതുജനാരോഗ്യ സംരക്ഷണത്തിന് സുപ്രധാന സേവനവുമായി കെ എസ് ഇ ബി രംഗത്തുണ്ടെന്നുള്ള കാര്യം എത്രപേർക്കറിയാം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍‍‍‍‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നല്‍കുന്നുണ്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായാണ് നല്‍കുക.
  
KSEB Offer | കെ എസ് ഇ ബി യുടെ സുപ്രധാന അറിയിപ്പ്: ഈ വിഭാഗങ്ങൾക്ക് വൈദ്യുതി തികച്ചും സൗജന്യം!

പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. ആറ് മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍ രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവ. ഡോക്ടറുടെ സര്‍ടിഫികറ്റിന്‍‍‍‍മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണെന്ന് കെ എസ് ഇ ബി ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജിലൂടെ അറിയിച്ചു.


എങ്ങനെ ആനുകൂല്യം ലഭിക്കും?

ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ് എൻജിനീയർക്ക് നല്‍കണം. ഈ ആനുകൂല്യം ലഭിക്കാന്‍ നേരത്തെ 200 രൂപയുടെ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം സമര്‍‍‍പ്പിക്കണമായിരുന്നു. ഇപ്പോൾ വെള്ള കടലാസില്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതിയാകും.



Keywords: News, Malayalam-News, Kerala, Kerala-News, Thiruvananthapuram, KSEB< Electricity, Free of cost, These sections will get electricity absolutely free.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia