കണ്ണൂര്‍: (www.kvartha.com 14/01/2020) കൂത്തുപറമ്പ് നഗരത്തിനടുത്തെ കോവൂരില്‍ തെയ്യം കെട്ടിയാടുന്നതിനിടയില്‍ തിരുമുടിക്ക് തീ പിടിച്ച് തെയ്യം കലാകാരന് ഗുരുതരമായി പൊള്ളലേറ്റു. കോവൂര്‍ കാപ്പുമ്മല്‍ തണ്ട്യാന്‍ മീപ്പുര ക്ഷേത്രത്തില്‍ മണത്തണ ഭഗവതിയുടെ തെയ്യം കെട്ടിയാടിയ കലാകാരനാണ് പൊള്ളലേറ്റത്.
പൊള്ളലേറ്റ തെയ്യം കലാകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെയ്യം കെട്ടിയാടുന്നതിനിടയില്‍ ക്ഷേത്രത്തിന് മുന്നില്‍ കത്തിച്ചിരുന്ന നിലവിളക്കില്‍ നിന്നാണ് തിരുമുടിക്ക് തീ പിടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തീ പെട്ടെന്ന് അണച്ചത് വന്‍ ദുരന്തമൊഴിവാക്കി. പൊള്ളലേറ്റ തെയ്യംകലാകാരന്‍ അപകടനില തരണം ചെയ്തുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kerala, Kannur, News, Injured, Burnt, Fire, hospital, Theyyam artist injured after burnt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.