കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മോഷ്ടാക്കള്‍ ബൈക്കുമായി കടന്നു

 


നെയ്യാറ്റിന്‍കര:(www.kvartha.com 31.03.2014)മോഷണ സംഘം കുഞ്ഞിന്റെ കഴുത്തില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കുമായി കടന്നുകളഞ്ഞു. പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിന് സമീപത്തെ വിനോദിന്റെ ബൈക്കാണ് മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയത്. അയല്‍വാസിയായ അജിത്കുമാറിന്റെ വീട്ടിലാണ് വിനോദ് ബൈക്ക് വെക്കാറുള്ളത്.

മോഷ്ടാക്കള്‍ ആദ്യം  വിനോദിന്റെ വീട്ടിലെത്തിയെങ്കിലും അവിടെ വിനോദില്ലെന്ന് കണ്ട് അയല്‍വാസിയായ അജിത്കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് അജിത്കുമാറിനോട് മോഷ്ണ സംഘം ബൈക്കിന്റെ താക്കോല്‍ ചോദിച്ചെങ്കിലും അത് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന്  അജിത്കുമാറിന്റെ കുഞ്ഞിന്റെ കഴുത്തിന് നേരെ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മോഷ്ടാക്കള്‍ ബൈക്കുമായി കടന്നു

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാണ് അജിത്കുമാര്‍ താക്കോല്‍ നല്‍കിയത്.
താക്കോല്‍ കിട്ടിയ സംഘം ബൈക്കുമായി  മുണ്ടപ്‌ളാവിള ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വിനോദിന്റെ കടയില്‍ കയറി കടയിലെ ജീവനക്കാരന്‍ ചാര്‍ളിയെ സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു.

പാറശ്ശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അക്രമ കാരണം വ്യക്തമല്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ബസ് സ്റ്റാന്‍ഡില്‍ മദ്യപാനികളുടെ പൊരിഞ്ഞ തല്ല്

Keywords: Knife, Neyyattinkara, Robbery, Threatened, Police, Case, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia