Fraud | ഓണം ബംപർ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്: 10 ലക്ഷത്തോളം പേർ വഞ്ചിതരായി!
ഓണം ബമ്പർ തട്ടിപ്പ്, ഓൺലൈൻ ലോട്ടറി, വ്യാജ ആപ്പുകൾ, കേരള ലോട്ടറി വകുപ്പ്
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ ഓണാഘോഷത്തിൽ ആവേശം കൂട്ടാൻ എത്തുന്ന ഓണം ബമ്പർ ലോട്ടറിയിൽ വൻ തട്ടിപ്പ് നടക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ ടിക്കറ്റുകൾ വിറ്റഴിച്ച് കോടികളുടെ തുക തട്ടിയെടുക്കുന്ന സംഘത്തിന്റെ പ്രവർത്തനം കേരളത്തിൽ വ്യാപകമായിരിക്കുന്നു. ഓണം ബംപറിന്റെ വിലയായ അഞ്ഞൂറു രൂപയാണ് ഒരു ടിക്കറ്റിന് ഓണ്‍ലൈൻ വ്യാജനും ഈടാക്കുന്നത്.
എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്?
* വ്യാജ ആപ്പുകൾ: കേരള ലോട്ടറി, കേരള മെഗാ മില്യണ്‍ ലോട്ടറി എന്നീ പേരുകളില്‍ എന്ന പേരിൽ വ്യാജ ആപ്പുകൾ സൃഷ്ടിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നു. പത്തുലക്ഷത്തിലധികം പേർ ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തു എന്നാണ് വിവരം.
* ആകർഷകമായ വാഗ്ദാനങ്ങൾ: ഇഷ്ടമുള്ള നമ്ബർ നല്‍കിയാല്‍ അതനുസരിച്ച് ടിക്കറ്റ് നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. 25 ടിക്കറ്റുവരെ ഒറ്റക്ലിക്കില്‍ എടുക്കാമെന്ന വാഗ്ദാനവുമുണ്ട്. ഓണ്‍ലൈൻ ലോട്ടറി അടിച്ചാല്‍ നികുതിപിടിക്കാതെ മുഴുവൻ പണവും നേരിട്ട് അക്കൗണ്ടില്‍ ഉടൻ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം.
* വ്യാജ ക്യുആർ കോഡുകൾ: ലോട്ടറി ഡയറക്ടറുടെ വ്യാജ ഒപ്പും ക്യുആർ കോഡും ഉപയോഗിച്ച് ടിക്കറ്റുകൾ അതന്തികമാക്കുന്നു.
എന്താണ് സത്യം?
* കേരള ലോട്ടറി പേപ്പർ രൂപത്തിൽ മാത്രമേ ലഭ്യമാകൂ.
* ഓൺലൈൻ ലോട്ടറി വിൽപ്പന നിയമവിരുദ്ധമാണ്.
* സമ്മാനം ലഭിക്കാൻ ജില്ലാ ലോട്ടറി ഓഫീസുകളിൽ നേരിട്ട് ഹാജരാകണം.
* ലോട്ടറിയുടെ പിന്നില്‍ നിശ്ചിതസ്ഥലത്ത് പേരും വിലാസവും ഒപ്പും രേഖപ്പെടുത്തണം
* നികുതി കിഴിച്ചുള്ള സമ്മാന തുക അക്കൗണ്ട് മുഖേനയാണ് നൽകുന്നത്.
എന്താണ് ചെയ്യേണ്ടത്?
* സംശയം തോന്നിയാൽ പരിശോധിക്കുക: ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ സ്ഥിരീകരിക്കുക.
* വ്യാജ ആപ്പുകൾ ഒഴിവാക്കുക: അജ്ഞാത സ്രോതസുകളിൽ നിന്നുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.
* പരാതി നൽകുക: തട്ടിപ്പിന് ഇരയായാൽ ഉടൻ പൊലീസിൽ പരാതി നൽകുക.
ഈ വിഷയം ഗൗരവമായി കണക്കാക്കുന്നു. ബോധവത്കരണത്തോടൊപ്പം ശക്തമായ നടപടികളും സ്വീകരിക്കും. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഇതിനുള്ള ചുമതല. തട്ടിപ്പുകാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജനങ്ങളോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ.എസ് പറയുന്നു.
#OnamBumperScam, #KeralaLotteryScam, #OnlineScam, #Cybercrime, #ScamAlert, #KeralaNews