തിരുവനന്തപുരം: (www.kvartha.com 11.10.2015) സംസ്ഥാനത്ത് പുതുതായി പ്രഖ്യപിച്ച മൂന്നാം മുന്നണി ചാപിള്ളയായെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ക്കണ്ട് എസ്എന്‍ഡിപിയെ ഉപയോഗിച്ച് ബിജെപിയുമായി രഹസ്യ കൂട്ടുകെട്ടുണ്ടടാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. എസ്എന്‍ഡിപി-ബിജെപി ബന്ധത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് യുഡിഎഫ് ഉന്നതാധികാര സമിതി അംഗം എ.എന്‍. രാജന്‍ ബാബുവാണെന്നും കോടിയേരി പറഞ്ഞു.
എസ്എന്‍ഡിപിയെ സംഘപരിവാര്‍ തൊഴുത്തില്‍ കെട്ടാനുള്ള നീക്കത്തിനെതിരേ വി.എം. സുധീരന്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് അര്‍ത്ഥഗര്‍ഭമായ മൗനമാണ്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരേ സിപിഎം ശക്തമായി രംഗത്തുണ്ടാകും.
പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം നിലനിര്‍ത്തുന്നതിനോടൊപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും സംവരണം വേണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം. എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്ക് സ്വകാര്യ മേഖലയില്‍ സംവരണത്തിനായും ഭരണഘടനാ ഭേദഗതിയുണ്ടാകണമെന്നും കോടിയേരി പറഞ്ഞു.

Keywords: Kodiyeri Balakrishnan, Kannur, Thiruvananthapuram, Kerala, Election-2015, LDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.