മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ ബസില്‍ നിന്നു തെറിച്ചുവീണ് മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍
Feb 6, 2020, 11:27 IST
പെരിന്തല്‍മണ്ണ: (www.kvartha.com 06.02.2020) മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ ബസില്‍ നിന്നു തെറിച്ചുവീണ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കുറുവ വയങ്കര രഞ്ജിത്തി(32)നെ ആണ് കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ അശ്രദ്ധയും ബസില്‍ അറ്റന്‍ഡര്‍ ഇല്ലാത്തതുമാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം. കഴിഞ്ഞ ദിവസം ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.
മലപ്പുറത്ത് ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോകുന്നതിനിടെയായിരുന്നു അപകടം. ബസിന്റെ ഡോറില്‍ കുരുങ്ങിയ ബാഗ് വലിച്ചെടുക്കുന്നതിനിടെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണാണ് അപകടമുണ്ടായത്. കൂട്ടിലങ്ങാടി മഞ്ഞക്കുളം സ്വദേശി കക്കാട്ടില്‍ ശാനാവാസിന്റെ മകന് ഫര്സിന് അഹമ്മദ് (9) ആണ് മരിച്ചത്. കുറുവ എയുപി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ഫര്സിന്.
Keywords: News, Kerala, Accident, Death, Student, Arrest, Police, School Bus, Driver, School, Third grade student death after falling off school bus; Driver arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.