Accidental Death | പള്ളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓടോ റിക്ഷയും കൂട്ടിയിടിച്ച് നവജാതശിശു ഉള്‍പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് പരുക്ക്
May 19, 2023, 08:55 IST
തിരുവനന്തപുരം: (www.kvartha.com) പള്ളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവജാതശിശു ഉള്‍പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി മഹേഷ്- അനു ദമ്പതികളുടെ നാലുദിവസം പ്രായമായ പെണ്‍കുഞ്ഞ്, അനുവിന്റെ അമ്മ മണമ്പൂര്‍ സ്വദേശിനി ശോഭ, ഓടോ റിക്ഷ ഡ്രൈവര്‍ സുനില്‍ (34) എന്നിവരാണ് മരിച്ചത്.
വ്യഴാഴ്ച രാത്രി എട്ടിനായിരുന്നു പള്ളിപ്പുറത്തിന് സമീപം അപകടം നടന്നത്. പ്രസവശേഷം ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ അനുവിനേയും അഞ്ചുവയസുള്ള കുഞ്ഞിനേയും മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അമിതവേഗത്തിലെത്തിയ ഫാസ്റ്റ് പാസന്‍ജര്‍ ബസ് ഓടോ റിക്ഷയിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. നവജാതശിശു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം നടന്ന ഉടനെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
Keywords: News, Kerala-News, Road Accident, Accidental Death, Infant, Newborn, KSRTC, Kerala, News-Malayalam, Accident-News, Thiruvananthapuram: 3 People including newborn died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.