Boat Capsizes | മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; കടലിലേക്ക് വീണ 11 തൊഴിലാളികളെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: (KVARTHA) മുതലപ്പൊഴിയില്‍ (Muthalapozhi) അപകടങ്ങള്‍ പതിവാകുന്നു. മീന്‍പിടുത്തത്തിന് പോയി മടങ്ങിവരുകയായിരുന്ന ബോട് മറിഞ്ഞ് (Boat Capsized) തൊഴിലാളികള്‍ കടലിലേക്ക് (Sea) വീണു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി (Rescued) ആശുപത്രിയിലേക്ക് (Hospital) മാറ്റി. പെരുമാതുറ സ്വദേശി ശാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.
തിങ്കളാഴ്ച (08.07.2024) പുലര്‍ചെയാണ് മീന്‍പിടുത്ത തൊഴിലാളികള്‍ അപകടത്തില്‍പെട്ടത്. 11 പേരാണ് ബോടിലുണ്ടായിരുന്നത്. വള്ളത്തിലെ വലകള്‍ കടലിലേക്ക് പോയതിനെ തുടര്‍ന്ന് അത് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം. ബോടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മറ്റുള്ളവരെയും രക്ഷപ്പെടുത്തി ചിറയിന്‍കീഴ് താലൂക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കടലില്‍ വീണ എല്ലാവരെയും പ്രദേശവാസികളുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെളിച്ചക്കുറവ് അപകടത്തിന് കാരണമായെന്നാണ് ഇവര്‍ പറയുന്നത്.