Robbery Attempt | തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് മോഷണശ്രമം; തടഞ്ഞപ്പോള്‍ പരിസരവാസികള്‍ക്കും പൊലീസിനും നേരെ തോക്കുചൂണ്ടി; പിന്നീട് സ്‌കൂടറില്‍ രക്ഷപ്പെട്ടു
Aug 22, 2022, 17:54 IST
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് മോഷണശ്രമം. തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഹൗസിങ്ങ് കോളനിയിലെ അടഞ്ഞു കിടന്ന വീട് കുത്തിക്കുറക്കാന്‍ സ്‌കൂടറിലെത്തിയ രണ്ടു മോഷ്ടാക്കള്‍ ശ്രമിക്കുകയായിരുന്നു.
ഇതു ശ്രദ്ധയില്‍പെട്ട അയല്‍വീട്ടുകാര്‍ തടഞ്ഞതോടെ മോഷ്ടാക്കള്‍ ഇവര്‍ക്കുനേരെ തോക്കൂചൂണ്ടുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളെ ഭീതിയിലാക്കിയശേഷം സ്‌കൂടറില്‍ രക്ഷപ്പെട്ടു.
അതിനുശേഷം വഞ്ചിയൂരിന് സമീപം ഒരു സ്പെയര്‍പാട്സ് കടയില്‍ ഇവരെത്തി. ഇതിനിടെ വിവരം ലഭിച്ച പൊലീസ് മോഷ്ടാക്കള്‍ക്കായി നഗരത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. മോഷ്ടാക്കള്‍ വഞ്ചിയൂരിലെത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി.
പൊലീസിന് നേരെയും തോക്കുചൂണ്ടിയ മോഷ്ടാക്കള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. മോഷ്ടാക്കളെ കണ്ടെത്താനായി പൊലീസ് തിരുവനന്തപുരം നഗരത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. മോഷ്ടാക്കള്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് നിഗമനം. ഇവരുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Keywords: Thiruvananthapuram: Attempted robbery at gunpoint in broad daylight , Thiruvananthapuram, News, Robbery, Police, Gun attack, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.