Accidental Death | കഴക്കൂട്ടത്ത് ആനയെ കയറ്റിവന്ന ലോറി കയറിയിറങ്ങി ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം
Jan 28, 2024, 16:45 IST
തിരുവനന്തപുരം: (KVARTHA) ആനയെ കയറ്റിവന്ന ലോറി കയറിയിറങ്ങി ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. ദേശീയപാതയില്‍ കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് മരിച്ചത്.
ഞായറാഴ്ച (28.01.2024) രാവിലെ ഒന്‍പതോടെയായിരുന്നു അപകടം നടന്നത്. വിഴിഞ്ഞം പനത്തുറയില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. ലോറി നസീര്‍ ഓടിച്ചിരുന്ന ബൈകില്‍ തട്ടുകയായിരുന്നു.
ഇതോടെ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നസീര്‍ റോഡിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിന്‍ചക്രം നസീറിന്റെ തലയിലൂടെ കയറിയിറങ്ങി. ധരിച്ചിരുന്ന ഹെല്‍മറ്റ് അടക്കം തകര്‍ന്ന് നസീര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്തു.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Thiruvananthapuram News, Bike Rider, Died, Road Accident, Lorry, Hits, Bike, Elephant, Local News, Thiruvananthapuram: Bike rider died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.