Found Dead | കടലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കഴുത്തില്‍ മുറിവ്, കൊലപാതകമെന്ന് സംശയം

 


തിരുവനന്തപുരം: (www.kvartha.com) പൂവാറില്‍ കടലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മൃതദേഹത്തിന്റെ കഴുത്തില്‍ കണ്ടെത്തിയ മുറിവ് മരണ കാരണമാണെന്ന നിഗമനത്തില്‍ പൂവാര്‍ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ദിവസങ്ങളോളം മെഡികല്‍ കോളജില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് കഴുത്തിലെ മുറിവ് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മെഡികല്‍ കോളജ് അധികാരികളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയത്. പരിശോധനാ ഫലം വരുന്നതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും മുങ്ങിമരണമാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ കൃത്യമായൊരു ഉത്തരം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

Found Dead | കടലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കഴുത്തില്‍ മുറിവ്, കൊലപാതകമെന്ന് സംശയം

കഴിഞ്ഞ ആറാം തീയതി പൂവാര്‍ തീരത്ത് നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ അകലെ ഉള്‍ക്കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍, മീന്‍പിടിത്തക്കാരാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസ് തോന്നിക്കുന്ന മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്.

Keywords: Thiruvananthapuram, News, Kerala, Police, Dead Body, Body Found, Murder, Thiruvananthapuram: Dead body found in sea.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia