Thampanoor Satheesh | പത്മജയ്ക്ക് പിന്നാലെ പദ്മിനി തോമസും തമ്പാനൂര്‍ സതീഷും കോണ്‍ഗ്രസ് വിട്ടു; ബിജെപിയില്‍ ചേരാനായി തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസിലെത്തി
Mar 14, 2024, 12:45 IST
തിരുവനന്തപുരം: (KVARTHA) തലസ്ഥാന നഗരത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. പത്മജയ്ക്ക് പിന്നാലെ പദ്മിനി തോമസും തമ്പാനൂര്‍ സതീഷും കോണ്‍ഗ്രസ് പാര്‍ടി വിട്ടു. ബി ജെ പിയില്‍ ചേരാനായി ഇരുവരും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാര്‍ടിയിലേക്ക് സ്വാഗതം ചെയ്യുക.
കോണ്‍ഗ്രസ് പാര്‍ടിയില്‍ അവഗണന നേരിടുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം ഡി സി സി മുന്‍ ജെനറല്‍ സെക്രടറിയായിരുന്ന തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാര്‍ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സി പി എമ്മിലേക്കോ ബി ജെ പിയിലേക്കോ പോകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച (14.03.2024) രാവിലെ തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം എത്തിയപ്പോഴാണ് ഇദ്ദേഹം ബി ജെ പിയില്‍ ചേരുകയാണെന്ന് വ്യക്തമായത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസിലെത്തിയത്. അതേസമയം, ബുധനാഴ്ച തന്നെ ബി ജെ പി നേതൃത്വം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ടി വിട്ട് തങ്ങള്‍ക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സന്തത സഹചാരിയായിരുന്നു തമ്പാനൂര്‍ സതീഷ്. പാര്‍ടിയില്‍ പുനഃസംഘടന നടന്നപ്പോഴൊക്കെ താന്‍ തഴയപ്പെട്ടതായി തമ്പാനൂര്‍ സതീഷ് ആരോപിച്ചിരുന്നു. പാര്‍ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പുതിയ സെക്രടറിമാരുടെ ലിസ്റ്റിലും പേരില്ലാത്തതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെയിലും മഴയും കൊണ്ട് സ്വരൂപിച്ച പാര്‍ടി തുക കെ പി സി സി പ്രസിഡന്റ് ധൂര്‍ത്തടിക്കുകയാണ്. തുക എന്തിന് വിനിയോഗിക്കുന്നുവെന്നുപോലും ആര്‍ക്കുമറിയില്ലെന്നും സതീഷ് പറഞ്ഞു.

യു ഡി എഫ് സര്‍കാരിന്റെ കാലത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു പത്മിനി തോമസ്. സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പത്മിനി തോമസിന് കെ കരുണാകരന്, ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിമാരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കെ പി സി സിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി പത്മിനിയെ പരിഗണിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.പത്മിനി തോമസിന്റെ മകനും ബി ജെ പിയില്‍ അംഗത്വമെടുക്കും. ഇവര്‍ക്ക് പുറമെ ഡിസിസിയുടെ മുന്‍ ഭാരവാഹികളും ബി ജെ പി അംഗത്വം സീകരിക്കും.
Keywords: News, Kerala, Kerala-News, Politics-News, Thiruvananthapuram News, Congres, Politics, Party, BJP, Former DCC General Secretary, Thampanoor Satheesh, Pathmini Thomas, Join, Thiruvananthapuram: Former DCC general secretary Thampanoor Satheesh and Pathmini Thomas joins BJP.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.