Attack | 'അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ കത്തിച്ചുവച്ച വിളക്കില്‍ നിന്ന് ബീഡി കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞു'; ഗുരുസ്വാമിക്കെതിരെ ആക്രമണം
തിരുവനന്തപുരം: (www.kvartha.com) അയ്യപ്പ താവളത്തില്‍ ഗുരുസ്വാമിയെ നാല് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഗുരുസ്വാമി ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ കത്തിച്ചുവച്ച വിളക്കില്‍ നിന്ന് ബീഡി കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞതാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ചൊവാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നാല് യുവാക്കള്‍ ചേര്‍ന്ന് അയ്യപ്പ താവളത്തിന് മുന്‍വശത്ത് തമ്മില്‍ അടിപിടി കൂടുകയും അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ കത്തിച്ചിരുന്ന നിലവിളക്കില്‍ നിന്ന് ബീഡി കത്തിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയം ഇത് തടയാന്‍ ശ്രമിച്ച ഗുരു സ്വാമിക്ക് നേരെ കത്തിച്ചാല്‍ നീ എന്ത് ചെയ്യും എന്ന് ചോദിച്ച് സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുരുസ്വാമിയെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് മെഡികല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Thiruvananthapuram, News, Kerala, attack, Complaint, Thiruvananthapuram: Guru Swami assaulted when he stopped attempt to light beedi from lamp.