Found Dead | വര്‍ക്കലയില്‍ അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയ്ക്ക് പിന്നാലെ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Apr 18, 2024, 17:49 IST
തിരുവനന്തപുരം: (KVARTHA) വര്‍ക്കലയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇലകമണ്‍ പുതുവലില്‍ വിദ്യാധരവിലാസത്തില്‍ സിന്ധുവാണ് മരിച്ചത്. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയ്ക്ക് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ മുതല്‍ സിന്ധുവിനെ കാണാതായിരുന്നു. തുടര്‍ന്ന് മക്കളായ നന്ദുദാസും, വിധുന്‍ദാസും അമ്മയെ കാണാനില്ലെന്ന പരാതിയുമായി അയിരൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കിണറ്റിനരികില്‍ സിന്ധുവിന്റെ ഒരു ചെരുപ്പ് കണ്ടെത്തി. 100 അടിയിലധികം താഴ്ചയുള്ള കിണറിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല അഗ്നിരക്ഷാസേനയെത്തി മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ സിന്ധുവിന്റേതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തി.
ഭര്‍ത്താവ് തുളസീദാസ് വര്‍ഷങ്ങളായി വിദേശത്താണ്. മക്കള്‍ക്കും ഭര്‍തൃമാതാവിനും ഒപ്പമാണ് സിന്ധു വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. നിയമപരമായ നടപടി ക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

( ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Keywords: News, Kerala, Kerala-News, Regional-News, Obituary-News, Found Dead, Died, Woman, Children, Husband, Abroad, Financial Crisis, Thiruvananthapuram News, Varkala News, Well, Mother, Thiruvananthapuram: Housewife found dead in well.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.