Fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി
Jul 29, 2023, 11:24 IST
തിരുവനന്തപുരം: (www.kvartha.com) ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഒര്‍ഡിനറി ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി പുറത്തിറങ്ങി, യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു.
ബസ് റോഡരികിലേക്ക് മാറ്റി നിര്‍ത്തിയപ്പോഴാണ് തീ പടര്‍ന്ന് പിടിച്ചത്. രാവിലെ ആയതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ഡ്രൈവര്‍ വാഹനം നിര്‍ത്തി ബോണറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയില്‍പെടുത്തിയത്. ഇതോടെ ഡ്രൈവര്‍ യാത്രക്കാരെ എല്ലാം പുറത്തിറക്കി. നാട്ടുകാരുടെ സഹായം ഉണ്ടായിരുന്നില്ലെങ്കില്‍ വലിയ അപകടം സംഭവിച്ചേനെയെന്നും ഡ്രൈവര്‍ പറഞ്ഞു.
യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിന് പിന്നാലെ ബസിന് തീ പിടിക്കുകയും വാഹനം പൂര്‍ണമായും കത്തി നശിക്കുകയുമായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് തീയണച്ചത്. ബസിന്റെ സീറ്റുകളുള്‍പ്പടെ ഉള്‍പ്പടെ ഉള്‍വശം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. പഴയ മോഡല്‍ ബസാണ് കത്തി നശിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി പൂര്‍ണമായും തീ അണച്ച ശേഷം ബസ് റോഡില്‍ നിന്നും മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
Keywords: Thiruvananthapuram, News, Kerala, KSRTC, Bus Fire, Thiruvananthapuram: KSRTC bus catches fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.