Arrested | തിരുവനന്തപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; ഭര്‍ത്താവ് അറസ്റ്റില്‍

 


തിരുവനന്തപുരം: (KVARTHA) ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നെടുമങ്ങാട് പാലോടാണ് സംഭവം നടന്നത്. തെന്നൂര്‍ സൂര്യകാന്തി നാല് സെന്റ് കോളനിയില്‍ രാധാകൃഷ്ണന്‍ (49) ആണ് പിടിയിലായത്.

ഉഷ എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഉഷ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയുമായി പ്രതി കുറച്ചുകാലമായി പിണക്കത്തില്‍ ആയിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പുതുവത്സരദിനത്തില്‍ രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഉഷ വീടിന് അടുത്ത് കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ഭര്‍ത്താവില്‍ നിന്ന് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.

സൂര്യകാന്തിയിലുള്ള കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോള്‍ ആക്രമണത്തിനായി പ്രതി ആസിഡും കത്തിയുമായി കാത്തിരിക്കുകയായിരുന്നു. ഉഷയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചതിനുശേഷം മുതുകത്ത് കത്തികൊണ്ട് കുത്തിയതിന് പിന്നാലെ ബൈകില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രാധാകൃഷ്ണനെ പ്രദേശവാസികള്‍ ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.


Arrested | തിരുവനന്തപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; ഭര്‍ത്താവ് അറസ്റ്റില്‍



ഭാര്യയോടുള്ള സംശയവും ആക്‌സിഡന്റ് ക്ലെയിം ലഭിക്കാന്‍ ഒപ്പിട്ട് നല്‍കാത്തതുമായുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണം. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി ശേഷം റിമാന്‍ഡ് ചെയ്തു.

പാലോട് സി ഐ പി ഷാജിമോന്‍, എസ് ഐമാരായ എ നിസാറുദ്ദീന്‍, റഹീം, രാജന്‍, ജി എസ് സിപിഒ സജുകുമാര്‍, അരുണ്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords: News, Kerala, Kerala-News, Police-News, Local-News,Regional-News, Thiruvananthapuram News, Pour, Acid, Man, Arrested, Nedumangad News, Attempt, Kill, Woman, Wife, Face, Thiruvananthapuram: Man Arrested in Nedumangad after attempt to kill woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia