Decision | തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി ടിക്കറ്റ് ഇനി മുതല്‍ സൗജന്യമല്ല; 10 രൂപ നല്‍കണം

 
Thiruvananthapuram Medical College Hospital Introduces OP Ticket Fee
Thiruvananthapuram Medical College Hospital Introduces OP Ticket Fee

Photo Credit: Facebook / Government Medical College, Thiruvananthapuram

● ഇത് ആദ്യമായാണ് ഇത്തരത്തില്‍ പണം ഈടാക്കുന്നത്.
● ബിപിഎല്‍ വിഭാഗത്തെ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
● തീരുമാനത്തോട് പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചു. 
● നടപടി മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിരക്ക് ഏര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: (KVARTHA) ജില്ലാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി ടിക്കറ്റിന് പണം ഈടാക്കാന്‍ തീരുമാനം. സൗജന്യമായിരുന്ന ഒപി ടിക്കറ്റിന് ഇനി മുതല്‍ പത്തു രൂപ ഈടാക്കും. ഇത് ആദ്യമായാണ് ഇത്തരത്തില്‍ പണം ഈടാക്കുന്നത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎല്‍ വിഭാഗത്തെ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

തീരുമാനത്തോട് പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയിലാണ് ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിരക്ക് ഏര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തും പത്തു രൂപ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

#KeralaNews, #HealthcarePolicy, #Thiruvananthapuram, #MedicalCollege, #OPTicketFee, #BPLExemption

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia