Pregnant Woman | തിരുവനന്തപുരത്ത് പ്രസവ ചികിത്സയ്‌ക്കെത്തിയ യുവതി മരിച്ചു; ആശുപത്രിക്കെതിരെ പിഴവ് ആരോപിച്ച് കുടുംബം

 


തിരുവനന്തപുരം: (KVARTHA) അടിമലത്തുറയില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയ യുവതി മരിച്ചു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി.

മരിയ നിലയം ആശുപത്രിയിലെത്തിയ യുവതിയാണ് മരിച്ചത്. ആശുപത്രിയില്‍ ഐസിയുവും ആംബുലന്‍സ് സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം, ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ആശുപത്രിയില്‍ ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉള്ള ആംബുലന്‍സ് ഇല്ലായിരുന്നു. അതുകൊണ്ട് മറ്റൊരു ആംബുലന്‍സ് എത്തിച്ചാണ് യുവതിയെ നിംസ് ആശുപത്രിയിലേക്ക് വിട്ടതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവതി മരിച്ചിരുന്നുവെന്ന് നിംസ് ആശുപത്രി
പി ആര്‍ ഒ പ്രതികരിച്ചു.

Pregnant Woman | തിരുവനന്തപുരത്ത് പ്രസവ ചികിത്സയ്‌ക്കെത്തിയ യുവതി മരിച്ചു; ആശുപത്രിക്കെതിരെ പിഴവ് ആരോപിച്ച് കുടുംബം



Keywords: News, Kerala, Kerala-News, Thiruvananthapuram-News, Thiruvananthapuram News, Pregnant Woman, Died, Maria Nilayam, Hospital, Adimalathura News, Treatment, Thiruvananthapuram: Pregnant woman dies in Maria Nilayam Hospital Adimalathura.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia