Autobiography | ആത്മകഥയുമായി സരിത എസ് നായര്‍; 'പ്രതി നായിക'യുടെ കവര്‍ പേജ് ഫേസ്ബുകിലൂടെ പുറത്തുവിട്ടു

 


തിരുവനന്തപുരം: (www.kvartha.com) സോളാര്‍ വിവാദങ്ങള്‍ക്കിടെ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ആത്മകഥയുമായി രംഗത്തെത്തി. 'പ്രതി നായിക' എന്ന പേരിലുള്ള പുസ്തകത്തിന്റെ കവര്‍ ഫേസ്ബുക് പേജിലൂടെയാണ് സരിത പങ്കുവച്ചത്.

'ഞാന്‍ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടു പോയതും' എന്നാണ് പുസ്തകത്തെ പറ്റിയുള്ള സരിതയുടെ വിശേഷണം. കൊല്ലം ആസ്ഥാനമായ റെസ്‌പോന്‍സ് ബുക് ആണ് പുസ്തകം തയാറാക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സോളാര്‍ വിവാദം വീണ്ടും കത്തിപ്പടരുന്നതിനിടെയാണ് സരിതയുടെ ആത്മകഥ രചന.

ഫേസ്ബുക് കുറിപ്പിലാണ് താന്‍ ഒരു ആത്മകഥ തയ്യാറാക്കുന്നു എന്ന കാര്യം സരിത പുറത്തുവിട്ടത്. 'പ്രതി നായിക' എന്നോ 'പ്രതിനായിക' എന്നോ വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവര്‍ പേജ് തയ്യാറാക്കിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ ആരൊക്കെ ഉണ്ടെന്നുള്ളതിന്റെ ചര്‍ച ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പുസ്തകവുമായി സരിത എത്താന്‍ പോകുന്നത്. ഒരിടവേളക്ക് ശേഷം സോളാര്‍ വിവാദം കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ചയാകുന്നതിനിടെയാണ് സരിത എസ് നായര്‍ ആത്മകഥയുമായി രംഗത്ത് വരുന്നത്.

Autobiography | ആത്മകഥയുമായി സരിത എസ് നായര്‍; 'പ്രതി നായിക'യുടെ കവര്‍ പേജ് ഫേസ്ബുകിലൂടെ പുറത്തുവിട്ടു


Keywords: News, Kerala, Kerala-News, Thiruvananthapuram-News, Thiruvananthapuram News, Kerala News, Saritha S Nair, Announced, Autobiography, Facebook, Thiruvananthapuram: Saritha S Nair Announced her Autobiography. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia